കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം 5 ദിവസം പിന്നിട്ടപ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ എത്തിയത് 9000 കോടി

നോട്ട് നിരോധനം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ 17 സംസ്ഥാനങ്ങളില്‍ നിന്നായി സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചത് 9000 കോടി രൂപ.

  • By Nihara
Google Oneindia Malayalam News

മുംബൈ: നോട്ട് നിരോധനം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ 17 സംസ്ഥാനങ്ങളില്‍ നിന്നായി സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചത് 9000 കോടി രൂപ. നവംബര്‍ ഒന്‍പതിനാണ് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം തടയുന്നതിന് വേണ്ടിയാണ് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. നോട്ട് നിരോധനത്തിന് ശേഷം കറന്‍സി മാറ്റി നല്‍കുന്നതിനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് ലഭിച്ചിരുന്നില്ല. ഇത് സഹകരണ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ബാങ്കിങ്ങ് ആവശ്യങ്ങള്‍ക്കായി സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നവരാണ് നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഇടപാടുകാരെ വെട്ടിലാക്കിയിരുന്നു.

സഹകരണ ബാങ്കുകളില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല.നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല. അഞ്ച് ദിവസം കൊണ്ട് രാജ്യത്ത് പലയിടങ്ങളില്‍ നിന്നുമായ കോടികളാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായെത്തിയത്. കണക്കില്‍പ്പെടാത്ത സമ്പാദ്യം വെളുപ്പിക്കാന്‍ പലരും ശ്രമിച്ചുവെന്ന് ഈ സംഭവത്തിലൂടെ തന്നെ വ്യക്തമാവും.

Currency

രാഷ്ട്രീയക്കാര്‍ കര്‍ഷകരുടെ പേരില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നത് വര്‍ഷങ്ങലായി നിരീക്ഷിച്ചു വരികയാണെന്ന് മുന്‍ നബാര്‍ഡ് ചെയര്‍മാനായിരുന്ന കെജി കമാര്‍ക്കര്‍ പറഞ്ഞു. 1800 കോടി രൂപയാണ് കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളില്‍ നിക്ഷേപമായെത്തിയത്. കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കവെ ഇത്രയും നിക്ഷേപം എത്തിയതിന്റെ അമ്പരപ്പിലാണ് ബാങ്ക് അധികൃതര്‍. ചെറുകിട കച്ചവടക്കാരും കര്‍ഷകരുമാണ് പ്രധാനമായും ജില്ലാ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നത്. വായ്പ തിരിച്ചടവ് ഉള്‍പ്പടെ 1810 കോടി അഞ്ച് ദിവസത്തിനുള്ളില്‍ തിരിച്ചു വന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English summary
Deposits totalling over Rs 9,000 crore were made in select district central cooperative banks across 17 states between November 10 and 15. The government's demonetisation decision kicked in on November 9.Perennially ailing with accumulated losses and large non-performing assets, DCCBs suddenly mopped up over Rs 147 crore in the demonetised Rs 500 and Rs 1,000 notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X