ഐസിസ് നരകത്തിലെ നായകളുടെ സൈന്യം: അസാസുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ഐസിസ് നരകത്തിലെ നായകളുടെ സൈന്യമാണെന്ന് അസാസുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഐസിസിനെ ഇല്ലാതാക്കാന്‍ ഒന്നിക്കണമെന്നും മജ്‌ലിസ്-ഇ-മുസ്ലീമിന്‍ നേതാവ് അസാസുദ്ദീന്‍ ഒവൈസി പറഞ്ഞു.
ഇസ്ലാമിന് വേണ്ടി മരിക്കുകയല്ല. ഇസ്ലാമിനും മനുഷ്യത്വത്തിനും വേണ്ടി ജീവിക്കുകയാണ് വേണ്ട്.പ്രവാചകന്റെ പള്ളിവരെ ആക്രമിച്ചവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണ്. ആയുധമെടുത്തല്ല ജിഹാദ് നടത്തേണ്ടതതെന്നും ഒവൈസി പറഞ്ഞു.

മനുഷ്യത്വത്തിന് എതിരെയുള്ള ഏറ്റവും വലിയ അപകടമാണ് ഐസിസ്. മുസ്ലീമിനും സമൂഹത്തിനും ഒരേപോലെ അപകടമാണ് ഐസിസ്. മുസ്ലീം യുവാക്കള്‍ ഇത്തരം സംഘടനകളില്‍ നിന്ന് മാറി നില്‍ക്കണം. പാവങ്ങളെ ഊട്ടിയും അവരുടെ വികസനത്തിന് വേണ്ടി പണിയെടുത്തും അവരുടെ മകളുടെ വിവാഹത്തിന് സഹായിച്ചുമെക്കെയാണ ജിഹാദ് നടത്തേണ്ടതെന്നും ഒവൈസി കൂട്ടി ചേര്‍ത്തു.
അതേസമയം ജമ്മു കശ്മീരില്‍ മുജാഹിദീന്‍ തീവ്രവാദി ബര്‍ഹന്‍ വാനിയുടെ സവസംസ്‌കാര ചടങ്ങിനിടെ ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കുല്‍ഗാം ജില്ലയില്‍ നിന്നാണ് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖുര്‍ഷിദി അഹമ്മദ് എന്ന യുവാവ് പോലീസ് വെടിവെയ്പ്പിലാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications