കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധമുളളവര്‍ക്ക് നിയമസഹായം; ഒവൈസിയെ ആക്രമിച്ച് ബിജെപി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:ഐസിസ് പരാമര്‍ശത്തില്‍ ഹൈദരാബാദ് എംപി യും ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തഹാദുല്‍ മുസ്ലിമിന്‍ നേതാവുമായ അസാദുദ്ദീന്‍ ഒവൈസി വെട്ടില്‍. ഐസിസ് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്യപ്പെടുന്നവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന ഒവൈസിയുടെ പ്രസ്താവനയാണ് വിവാദമായത്. ഒവൈസിയുടെ പരാമര്‍ശനത്തിനെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായെത്തിയിട്ടുണ്ട്.

തീവ്രവാദബന്ധമുളളവരെ സഹായിക്കുക വഴി ഒവൈസി രാജ്യത്തെ വഞ്ചിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഒരുഭാഗത്ത് ഐസിസ് വിരോധിയാണന്നു പറയുമ്പോഴും മറുഭാഗത്ത് ഒവൈസി ഐസിസിസിനു പിന്തുണ നല്‍കുകയാണെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ഒവൈസിക്കെതിരെ കേസെടുക്കണമെന്നും തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

owaisi-03-146

ധാക്ക ആക്രമണം: ശ്രദ്ധ കിട്ടാന്‍ ഐസിസ് ഫോട്ടോകള്‍ മോഷ്ടിച്ചു!!! എങ്ങനെയെന്നറിയണ്ടേ..ധാക്ക ആക്രമണം: ശ്രദ്ധ കിട്ടാന്‍ ഐസിസ് ഫോട്ടോകള്‍ മോഷ്ടിച്ചു!!! എങ്ങനെയെന്നറിയണ്ടേ..

അസഹിഷ്ണുതയെന്നാരോപിച്ച് മോദിയെ ആക്രമിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാത്തതെന്നും ശ്രീകാന്ത് ശര്‍മ്മ ചോദിച്ചു.തീവ്രവാദികള്‍ക്കൊപ്പം നിലയുറപ്പിക്കുക വഴി ഒവൈസി ദേശദ്രോഹത്തിന് കൂട്ടു നില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു

English summary
AIMIM President Asaduddin Owaisi over his decision to provide legal help to men arrested for allegedly being members of an ISIS module, BJP on Sunday accused him of “betraying” the country and sought action against him for “helping” the terror group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X