• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് കേന്ദ്ര ബജറ്റിനേക്കാള്‍ മുകളിൽ:ഓക്സ്ഫാം റിപ്പോർട്ട്

  • By S Swetha

ദാവോസ്: രാജ്യത്തെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്ര ബജറ്റിനേക്കാള്‍ ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 70 ശതമാനത്തില്‍ താഴെയുള്ള 953 ദശലക്ഷം ആളുകള്‍ കൈവശം വച്ചിരിക്കുന്ന സ്വത്തിന്റെ നാലിരട്ടിയിലധികം വരും ഇത്. ഓക്‌സ്ഫാം ഇന്ത്യ അമ്പതാം വാര്‍ഷിക യോഗത്തിന് മുന്നോടിയായി 'ടൈം ടു കെയര്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഭൂരിപക്ഷമുണ്ടെന്ന കാരണത്താൽ രാഷ്ട്രീയ ഭീകരത പാടില്ല, ബിജെപിയെ പ്രതിസന്ധിയിലാക്കി ബംഗാള്‍ ഉപാധ്യക്ഷൻ

ലോകത്തിലെ 2,153 ശതകോടീശ്വരന്മാര്‍ക്ക് 4.6 ബില്യണ്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ സമ്പത്ത് ഉണ്ട്. ആഗോള അസമത്വം ഞെട്ടിപ്പിക്കുന്ന രീതിയില്‍ ഉയര്‍ന്നതാണെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസമത്വം തകര്‍ക്കുന്ന നയങ്ങളില്ലാതെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ കഴിയില്ല. എന്നാല്‍ വളരെ കുറച്ച് സര്‍ക്കാരുകള്‍ മാത്രമേ ഇവയോട് പ്രതിജ്ഞാബദ്ധരായിട്ടുള്ളു എന്നും ഈ വര്‍ഷം ഓക്‌സ്ഫാം കോണ്‍ഫെഡറേഷനെ പ്രതിനിധീകരിച്ചെത്തിയ ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാര്‍ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 63 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാള്‍ ഉയര്‍ന്നതാണ്. 24,42,200 കോടി രൂപയായിരുന്നു ഇത്. രാജ്യത്തെ തകര്‍ന്ന സമ്പദ്വ്യവസ്ഥ സാധാരണക്കാരുടെയും സ്ത്രീകളുടെയും ചെലവില്‍ ശതകോടീശ്വരന്മാരുടെയും വന്‍കിട ബിസിനസുകാരുടെയും പോക്കറ്റുകള്‍ നിറയ്ക്കുകയാണ്. ശതകോടീശ്വരന്മാര്‍ വേണോയെന്ന് ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ പോലും അതിശയിക്കാനില്ലെന്നും ബെഹാര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ടെക്‌നോളജി കമ്പനിയുടെ ഉന്നത സിഇഒ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കുന്ന തുക ഒരു വനിതാ വീട്ടുജോലി നേടാന്‍ 22,277 വര്‍ഷമെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാനം സെക്കന്‍ഡില്‍ 106 രൂപയായി കണക്കാക്കുമ്പോള്‍, ഒരു വീട്ടുജോലിക്കാരി ഒരു വര്‍ഷം ഉണ്ടാക്കുന്ന വരുമാനം ഒരു ടെക് സിഇഒ 10 മിനിട്ടിനുള്ളില്‍ ഉണ്ടാക്കുന്നു. സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 3.26 ബില്യണ്‍ മണിക്കൂര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 19 ലക്ഷം കോടി രൂപയെങ്കിലും സംഭാവന ചെയ്യുന്ന വഴിയാണ് ഇത്. അതായത് 2019ലെ വിദ്യാഭ്യാസ ബജറ്റിന്റെ 20 ഇരട്ടി തുക. എന്നാല്‍ ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് ഏറ്റവും കുറഞ്ഞ നേട്ടമുണ്ടാക്കുന്നവരാണ് സ്ത്രീകളും പെണ്‍കുട്ടികളും. അവര്‍ കോടിക്കണക്കിന് മണിക്കൂര്‍ പാചകം, വൃത്തിയാക്കല്‍ എന്നിവ ചെയ്യുകയും കുട്ടികളെയും വൃദ്ധരെയും പരിചരിക്കുകയും ചെയ്യുന്നു. ശമ്പളമില്ലാത്ത പരിചരണ ജോലി സമ്പദ്വ്യവസ്ഥയുടെ മറഞ്ഞിരിക്കുന്ന എഞ്ചിന്‍ ആണെന്നും ബെഹാര്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അഞ്ച് ദിവസത്തെ ഉച്ചകോടിയില്‍ വരുമാനത്തിന്റെയും ലിംഗപരമായ അസമത്വത്തിന്റെയും പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ആഗോള അസമത്വം കുറഞ്ഞുവെങ്കിലും, പല രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസിത സമ്പദ്വ്യവസ്ഥകളില്‍ ആഭ്യന്തര വരുമാന അസമത്വം ഉയര്‍ന്നിട്ടുണ്ട്. അതില്‍ ചിലത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് ആഗോള അപകട സാധ്യത റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Oxfarm report on India's 63 crorepatis and wealth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X