കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍: അബദ്ധത്തില്‍ സംഭവിച്ച ആ തെറ്റ് ചിലപ്പോള്‍ കൊറോണയെ തുരത്തിയേക്കും

Google Oneindia Malayalam News

ദില്ലി: ലോകത്തിലെ മുഴുവന്‍ ആരോഗ്യവിദഗ്ദരും ശാസ്ത്രഞ്ജരും ഇന്ന് കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ്. ലോകത്ത് ഇതുവരെ വികസിപ്പിച്ചെടുത്ത നാല് വാക്‌സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ നിന്ന് ഫിസിഫറും മോഡേണയും വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 95 ശതമാനവും, റഷ്യയില്‍ വികസിപ്പിച്ച സ്പട്‌നിക് 91 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ആസ്ട്രസെനക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന വികസപ്പിച്ച വാക്‌സിന്‍ പരീക്ഷണം നടത്തിയപ്പോള്‍ രണ്ട് ഫലങ്ങളാണ് പുറത്തുവന്നത്. ഒന്ന് 90 ശതമാനവും മറ്റൊന്ന് 62 ശതമാനവും.

vaccine

കോവിഷീല്‍ഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇന്ത്യയില്‍ വിതരണം ചെയ്യാനിരിക്കുന്ന വാക്‌സിന്‍ വളരെ കുറഞ്ഞ അളവില്‍ നല്‍കിയ ഗ്രൂപ്പില്‍ നിന്നാണ് 90 ശതമാനം ഫലപ്രാപ്തി റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ ആളവില്‍ വാക്‌സിന്‍ നല്‍കിയത് സത്യത്തില്‍ ഒരു പിഴവാണെന്ന് വേണം പറയാന്‍. എന്നാല്‍ ആശ്ചര്യമെന്ന് പറയട്ടെ, അശ്രദ്ധമായി സംഭവിച്ച ഒരു തെറ്റിന് വലിയ ഫലപ്രാപ്തിയാണ് ലഭിച്ചത്. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ ഫലപ്രാപ്തി 62 ശതമാനമായി കുറഞ്ഞു.

ഒന്നര ഡോസ് അളവില്‍ നല്‍കിയ വാക്‌സിന്‍ കൊവിഡിനെതിരെ വലിയ പ്രതിരോധമാണ് തീര്‍ത്തത്. കുഞ്ഞ അളവില്‍ ഡോസ് നല്‍കിയവര്‍ 90 ശതമാനം ഫലപ്രാപ്തി നേടിയപ്പോള്‍. രണ്ട് ഡോസ് നല്‍കിയവര്‍ക്ക് 62 ശതമാനം ഫലപ്രാപ്തിയാണ് കൈവരിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഈ വാക്‌സിന്റെ കുറഞ്ഞ ഡോസുകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആളുകള്‍ക്ക് മുഴുവന്‍ ഡോസുകള്‍ മാത്രം നല്‍കാനാണ് കമ്പനിക്ക് പദ്ധതിയിട്ടിരുന്നത്. പകുതി ഡോസ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. പകുതി ഡോസ് നല്‍കിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആസ്ട്രാസെനെക്കയുടെ ഗവേഷണ വികസന ഡെവലപ്മെന്റിന്റെ എക്‌സിക്യൂട്ടീവ് മെനലാസ് പെന്‍ഗലോസ് പറഞ്ഞു.

അതായത്, കമ്പനി നല്‍കാന്‍ ഉദ്ദേശിക്കാത്ത അളവ് കൂടുതല്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. ഈ രീതിയില്‍ ഇത് വിജയകരമാണെങ്കില്‍, കൂടുതല്‍ ഫലപ്രദമാകുമെന്ന് മാത്രമല്ല, കുറഞ്ഞ ഡോസ് നല്‍കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, കൊറോണയ്ക്കെതിരായ വലിയ വിജയമാണിതെന്ന് വേണം പറയാന്‍.

അതേസമയം, വാക്‌സിന്‍ നിര്‍മ്മാണത്തിനിടെ പിഴവ് സംഭവിച്ചെന്ന കമ്പനിയുടെ കുറ്റസമ്മതം തിരിച്ചടിയാവുമെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കൂടാതെ ഫൈസര്‍-ബയോ ടെക്കിന്റെയും മോഡേണയുടെയും വാക്‌സിനേക്കാള്‍ താരതമ്യേന കുറഞ്ഞ ഫലപ്രാപ്തിയും വാക്‌സിനെ സംബന്ധിച്ച് ഒരു പോരായ്മയാണ്. എന്നാല്‍ പരീക്ഷണത്തിനിടെ സംഭവിച്ച ചെറിയ ഒരു തെറ്റ് ഒരു തരത്തില്‍ വാക്‌സിന് ഗുണം ചെയ്‌തെന്ന് വേണം പറയാന്‍.

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

English summary
Oxford Covid Vaccine: That Accidental Mistake may stop coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X