നിര്‍മ്മലാ സീതാരാമനെ പൊളിച്ചടുക്കി പി ചിദംബരം; കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകളില്‍ വൈരുദ്ധ്യം
ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും നിയന്ത്രണങ്ങളോടെ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മൂന്ന് ഘട്ടങ്ങളിലായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.
ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്‌നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്‌സെയ്‌ക്കൊപ്പം ഷിന്‍ഡെയും!

വൈരുദ്ധ്യം
സാമ്പത്തിക ഉത്തേജക പാക്കേജുകളുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമനും ഗതാഗത മന്ത്രി നിര്‍മ്മല സീതാരാമനും നടത്തി രണ്ട് പ്രസ്താവനകളിലെ വൈരുദ്ധ്യം ചൂണ്ടികാട്ടുകയാണ് പി ചിദംബരം. ട്വിറ്ററിലൂടെയാണ് പി ചിദംബരം രംഗത്തെത്തുന്നത്. ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ക്ക് നല്‍കിയ ഇളവുകള്‍ സംബന്ധിച്ചുള്ള വിഷയത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

ചിദംബരം
'സര്‍ക്കാരും പൊതുമേഖല സ്ഥാപനങ്ങളും അഞ്ച് ലക്ഷം കോടിയുടെ കുടിശ്ശിക ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ഉണ്ടെന്നായിരുന്നു നിധിന്‍ ഗഡ്ക്കരിയുടെ പ്രസ്താവന. അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപിച്ചത് ഈടില്ലാതെ തന്നെ മൂന്ന് ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം മേഖലയ്ക്ക് നല്‍കുമെന്നാണ്. അപ്പോള്‍ ഇവിടെ കടം കൊടുക്കുന്നത്. ആര്‍ക്കാണ് ലഭിക്കുന്നത്.' പി ചിദംബരം ട്വിറ്ററിലൂടെ ചോദിക്കുന്നു.

ധാരണയിലെത്തുക
ഇരു മന്ത്രിമാരും സ്വന്തം പ്രസ്താവനകളില്‍ ഒരു ധാരണയിലെത്തണമെന്നും സര്‍ക്കാര്‍ സഹായമില്ലാതെ ചെറുകിട ഇടത്തരം വ്യവസായ മേഖല രക്ഷപ്പെടുമോയെന്നും പി ചിദംബരം ചോദിക്കുന്നു. സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാദമായി പ്രഖ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഒമ്പത് പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ചെറുകിട വ്യവസായി
കുടിയേറ്റ തൊഴിലാളികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതില്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഈടില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വര്‍ഷമാണ് വായ്പ കാലാവധി. രാജ്യത്തെ നാല്‍പത്തഞ്ച് ലക്ഷം ചെറുകിട വ്യവസായികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.

സര്‍ക്കാര്‍ വിഹിതം
മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിട ഇടത്തരം മേഖലയ്ക്ക് ലഭ്യമാക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ആദ്യ ദിനത്തിലായിരുന്നു നടത്തിയത്. കൊറോണ വ്യാപിച്ചതോടെ നഷ്ടത്തിലായ ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഫണ്ടില്‍ നിന്നും നാലായിരം കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. മൂലധനകുറവ് പരിഹരിക്കാനുള്ള 50000 കോടിയില്‍ സര്‍ക്കാര്‍ ഫണ്ട് 10000 കോടി ആയിരിക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ ഗ്യാരണ്ടായായി 9000 കോടി രൂപയുമായിരിക്കും സര്‍ക്കാര്‍ വിഹിതം.

കാലിപേപ്പര്‍
പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്് തലക്കെട്ട് മാത്രമുള്ള കാലിപേപ്പറാണെന്ന് ചിദംബരം വിമര്‍ശിച്ചിരുന്നു. പ്രഖ്യാപനത്തിലെ എംഎസ്എംഇ പാക്കേജ് ഒഴികേയുള്ള ബാക്കിയെല്ലാ കാര്യങ്ങളും ഞങ്ങള്‍ നിരാശരാണെന്നും പി ചിദംബരം പറഞ്ഞിരുന്നു. 20 ലക്ഷം കോടി പാക്കേജ് എന്ന് പറഞ്ഞിട്ട് 3.6 ലക്ഷം കോടിയാണ് കേന്ദ്ര പ്രഖ്യാപിച്ചത്. ബാക്കിയുള്ള 16.4 ലക്ഷം കോടി എവിടെയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മിനിമം വേതനം
ഗ്രാമീണ മേഖലയുടെ വികസനത്തിനായി ഓരോ സംസ്ഥാനത്തിനും 4200 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ അടുത്ത രണ്ട് മാസത്തേക്ക് എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്നും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.