ദില്ലി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് പറയുന്ന മോദിയും കൂട്ടരും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. സമ്പദ് വ്യവസ്ഥ ശക്തമെങ്കില്‍ ബാങ്കുകള്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചത് എന്തിനു വേണ്ടിയാണെന്നും ആറ് ലക്ഷം കോടിയുടെ ഭാരത് മാല പദ്ധതി പ്രഖ്യാപിച്ചത് എന്തിനു വേണ്ടിയാണെന്നും ചിദംബരം ചോദിച്ചു.
പാകിസ്താനിൽ തക്കാളി വില കുതിക്കുന്നു, ലാഹോറിൽ 300 അമൃത്സറിൽ 40, സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങൾ
ഷെഫിൻ ജഹാനും മൻസി ബുറാക്കും തമ്മിൽ അടുത്ത ബന്ധം? പോപ്പുലർ ഫ്രണ്ടിന്റെ 80 ലക്ഷം, അശോകൻ വീണ്ടും...
നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നാണ് ചിദംബരം പറയുന്നത്. 2014ന് ശേഷം വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും രൂക്ഷ ഭാഷയില്‍ തന്നെ ചിദംബരം വിമര്‍ശിച്ചിരിക്കുന്നു.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!