കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം; മോദിക്ക് കുരുക്ക് മുറുകുന്നു, പാര്‍ലമെന്റ് സമിതി പ്രധാനമന്ത്രിയെ വിളിച്ചുവരുത്തും?

ഊര്‍ജിത് പട്ടേലിന്റെയും ധനമന്ത്രാലയത്തിന്റെയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനാണ് പിഎസിയുടെ തീരുമാനം.

  • By Ashif
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പം വിയര്‍ക്കേണ്ടി വരും. വിശദീകരണം ചോദിക്കാന്‍ അദ്ദേഹത്തെ പാര്‍ലമെന്റ് സമിതി വിളിപ്പിക്കുമെന്നാണ് റിപോര്‍ട്ട്. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനും വിഷയത്തില്‍ പാര്‍ലമെന്റിന്റെ അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) കത്തയച്ചിട്ടുണ്ട്.

ഊര്‍ജിത് പട്ടേലിന്റെയും ധനമന്ത്രാലയത്തിന്റെയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനാണ് പിഎസിയുടെ തീരുമാനം. ജനുവരി 20ന് പിഎസി യോഗം ചേരുന്നുണ്ട്. ആര്‍ബിഐ ഗവര്‍ണര്‍, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആ ദിവസം ഹാജരാവണം.

വിശദീകരണം നല്‍കേണ്ടവര്‍

ധനകാര്യ സെക്രട്ടററി അശോക് ലവാസ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവരാണ് ജനുവരി 20ലെ പിഎസി യോഗത്തില്‍ ഹാജരാവുക. ഇവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പിഎസിയുടെ അടുത്ത നീക്കം മോദിയിലേക്കായിരിക്കും.

ആര്‍ബിഐ പ്രതികരിച്ചിട്ടില്ല

ആര്‍ബിഐക്ക് അയച്ച കത്തിന്റെ പ്രതികരണം ഇതുവരെ കിട്ടിയിട്ടില്ല. ജനുവരി 20ന് മുമ്പായിരിക്കും ആര്‍ബിഐയും ധനമന്ത്രാലയവും മറുപടി നല്‍കുക എന്നറിയുന്നു. ഇവര്‍ നല്‍കുന്ന വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അടുത്ത നടപടിയെന്ന് പിഎസി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ് പറഞ്ഞു.

ആരെയും വിളിപ്പിക്കാന്‍ അധികാരം

നോട്ട് വിഷയവുമായി ബന്ധപ്പെട്ട് ആരെ വിളിച്ച് വിശദീകരണം ചോദിക്കാനും പിഎസിക്ക് അധികാരമുണ്ട്. അക്കാര്യം തീരുമാനിക്കുക ജനുവരി 20ലെ യോഗത്തിന് ശേഷമായിരിക്കും. പിഎസി അംഗങ്ങള്‍ ഐക്യകണ്ഠേന തീരുമാനിച്ചാല്‍ പ്രധാനമന്ത്രിയെ വിളിപ്പിക്കുമെന്നും കെവി തോമസ് പറഞ്ഞു.

എല്ലാം ശരിയാവുമെന്ന് പറഞ്ഞിട്ട്

നോട്ട് നിരോധിച്ചതിന് ശേഷം പ്രധാനന്ത്രിയും കെവി തോമസും കണ്ടിരുന്നു. 50 ദിവസത്തിന് ശേഷം എല്ലാം ശരിയാവുമെന്നായിരുന്നു മോദി അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും ഒരു മാറ്റം സംഭവിച്ചിട്ടില്ല. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിച്ചിട്ടുണ്ട്- പിഎസി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ടെലികോം സൗകര്യങ്ങളില്ലാത്ത നാട്ടില്‍

പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. തന്റെ തെറ്റായ തീരുമാനങ്ങള്‍ ന്യായീകരിക്കാനാണ് മോദിയുടെ ശ്രമം. കോള്‍ മുറിയല്‍ പ്രശ്‌നം, ടെലികോം സൗകര്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി എന്നിവ തുടരുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രി ഇ-ട്രാന്‍സാക്ഷനെ കുറിച്ച് പറയുകയെന്നും കെവി തോമസ് ചോദിച്ചു.

മോദി നേരിടേണ്ട ചോദ്യങ്ങള്‍

ആരാണ് നോട്ട് നിരോധന തീരുമാനമെടുത്തത്. നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തി, ജനങ്ങള്‍ക്ക് അവരുടെ പണം കൈകാര്യം ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ നിയമമുണ്ടോ, എത്ര പണം വിപണിയില്‍ സര്‍ക്കാര്‍ തിരിച്ചെത്തിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ആര്‍ബിഐ ഗവര്‍ണറോടും ധനമന്ത്രാലയ ഉദ്യോഗസ്ഥരോടും ചോദിച്ചിട്ടുള്ളത്. ഇതു തന്നെയായിരിക്കും മോദിയും നേരിടേണ്ടിവരിക.

English summary
The Public Accounts Committee (PAC) of Parliament can call Prime Minister Narendra Modi on the issue of demonetisation if it is not satisfied with the answers given by top finance ministry officials and the RBI Governor Urjit Patel, to whom a detailed questionnaire has been sent. A PAC meeting on this issue has been called on January 20th, in which the RBI Governor Urjit Patel, Finance Secretary Ashok Lavasa and Economic Affairs Secretary Shaktikanta Das will be present.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X