ഹേയ് ചാമ്പ്യൻ.. അച്ഛൻ തിരിച്ച് എത്തിക്കഴിഞ്ഞാൽ നീ ഇത് ചോദിക്കണം, പാക് നടൻ അഭിനന്ദന്റെ മകനോട്
Recommended Video

ദില്ലി: പാകിസ്താന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ തിരിച്ച് വരവിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം മുഴുവന്‍. വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് അഭിനന്ദന് രാജ്യം ഒരുക്കിയിരിക്കുന്നത്. അതിനിടെ പാക് നടനായ ഹംസ അബ്ബാസ് അലിയുടെ ട്വീറ്റ് ചര്‍ച്ചയാവുകയാണ്. അഭിനന്ദന്‍ വര്‍ധമാന്റെ മകനുളളതാണ് ഹംസയുടെ ട്വീറ്റ്.
ട്വീറ്റ് ഇങ്ങനെയാണ്: '' ഹേയ് കുഞ്ഞു ചാമ്പ്യന്‍.. നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്. അതില്‍ നിനക്ക് അഭിമാനിക്കാം. അദ്ദേഹത്തെ ഞങ്ങള്‍ നിന്റെ പക്കലേക്ക് തിരിച്ച് അയക്കുകയാണ്. അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്പോള്‍ നീ ചോദിക്കണം, മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുളള യുദ്ധവും മരണവും ശരിയാണോ എന്ന്.

കശ്മീരിലെ നിന്നെപ്പോലുളള കുഞ്ഞുങ്ങളും അവരുടെ അച്ഛന്മാര്‍ക്കൊപ്പമുളള സമാധാനപരമായ ജീവിതം അര്‍ഹിക്കുന്നില്ലേ എന്നും നീ അദ്ദേഹത്തോട് ചോദിക്കണം'' എന്നാണ് ഹംസ അലി അബ്ബാസി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് പാക് നടന്റെ ഈ ട്വീറ്റ് ചര്‍ച്ചയാവുന്നത്.
നിയന്ത്രണ രേഖ കടന്ന് എത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം തകരുകയും അദ്ദേഹം പാകിസ്താനില്‍ അകപ്പെടുകയും ചെയ്തത്. ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ അഭിനന്ദനെ വിട്ടുനല്‍കാന്‍ തയ്യാറായി. രാജ്യാന്തര റെഡ് ക്രോസ് സമിതി മുഖേനെയാണ് അഭിനന്ദനെ പാകിസ്താന്‍ കൈമാറുക. ഉച്ചയ്ക്ക് ശേഷം അഭിനന്ദന്‍ വാഗാ അതിര്‍ത്തി വഴി രാജ്യത്ത് തിരിച്ചെത്തും.
Hey lil champ! Ur dad is a soldier, be proud of him. We r sending him back to u. But whn u do hug him aftr he is back, ask him is war & death for Modi's political campaign worth it? Also ask him tht dont lil champs like u in Kashmir deserve to live in peace with thr dads? PEACE❤️ pic.twitter.com/UHttKp9M59
— Hamza Ali Abbasi (@iamhamzaabbasi) February 28, 2019












Click it and Unblock the Notifications