കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ സൈനികാഭ്യാസം... യുദ്ധത്തിന് കരുതിത്തന്നെ?

Google Oneindia Malayalam News

ജെയ്‌സല്‍മീര്‍: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യും പാകിസ്താനും തമ്മില്‍ യുദ്ധ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുന്നില്ലെങ്കിലും പാകിസ്താന്‍ അങ്ങനെയല്ല. തങ്ങളുടെ ആണവായുധങ്ങള്‍ കാഴ്ചവസ്തുക്കളല്ലെന്നാണ് പാകിസ്താന്റെ ഭീഷണി.

കാര്യങ്ങള്‍ അത്ര സുഗമമായിട്ടല്ല മുന്നോട്ട് പോകുന്നത്. കാരണം പാകിസ്താന്‍ ഇതിനകം തന്നെ യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം അവര്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനികാഭ്യാസം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് വശത്ത് നിന്നാണ് പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കുക?

 കശ്മീര്‍ അതിര്‍ത്തിയില്‍

കശ്മീര്‍ അതിര്‍ത്തിയില്‍

കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹൈവേകളില്‍ പോലും യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങിയിരുന്നു. എന്നാലിപ്പോള്‍ അവിടെ മാത്രമല്ല അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ജെയ്‌സല്‍മീറിനോട് ചേര്‍ന്നും പാകിസ്താന്‍ സൈനിക അഭ്യാസം നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനയും വ്യോമസേനയും സംയുക്തമായിട്ടാണ് സൈനികാഭ്യാസം നടത്തുന്നത്.

 തൊട്ടടുത്ത്

തൊട്ടടുത്ത്

ജെയ്‌സല്‍മീറില്‍ നിന്ന് 15 മുതല്‍ ഇരുപത് കിലോമീറ്റര്‍ മാറിയുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്താണ് പാകിസ്താന്റെ സൈനികാഭ്യാസം. ഇത് സെപ്തംബര്‍ 22 ന് തന്നെ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 30 വരെ ഇത് നീണ്ട് നില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വന്‍ സന്നാഹം

വന്‍ സന്നാഹം

പതിനയ്യായിരത്തോളം കരസേനക്കാരും മുന്നോളം വ്യോമസേനാ ഉദ്യോഗസ്ഥരും ആണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇവിടെ സന്ദര്‍ശിച്ചുകഴിഞ്ഞു.

 ആവേശം പകരാന്‍

ആവേശം പകരാന്‍

യുദ്ധ സാഹചര്യത്തില്‍ സൈനികര്‍ക്ക് ആവേശം നല്‍കാനാണ് ഇത്തരം ഒരു നീക്കം പാകിസ്താന്‍ നടത്തുന്നത്. സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗവും ഇവിടെ അവര്‍ നടത്തുന്നുണ്ടത്രെ.

 അതിര്‍ത്തികളില്‍

അതിര്‍ത്തികളില്‍

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ സ്ഥലങ്ങളിലും പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ ഇന്ത്യ ഗൗരവമായാണ് കാണുന്നത്.

 ടാങ്കുകള്‍

ടാങ്കുകള്‍

രാജസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പാകിസ്താന്റെ ടാങ്ക് ബ്രിഗേഡിന്റെ വലിയ സംഘം തന്നെ എത്തിയിട്ടുണ്ട്. യുദ്ധ വിമാനങ്ങള്‍ പറയുന്നുയരുന്നുണ്ട്.

 ആണവായുധങ്ങള്‍

ആണവായുധങ്ങള്‍

തങ്ങളുടെ കൈവശം ഉള്ള ആണവായുധങ്ങള്‍ വെറും കാഴ്ചവസ്തുക്കളല്ല എന്നാണ് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഉയര്‍ത്തിയ ഭീഷണി. ഇന്ത്യ-പാകിസ്താന്‍ യുദ്ധമുണ്ടായാല്‍ ലോക രാജ്യങ്ങള്‍ ഭയക്കുന്നതും ഇത് തന്നെയാണ്.

 ബിഎസ്എഫ്

ബിഎസ്എഫ്

പാകിസ്താന്റെ സൈനികാഭ്യാസം ഇന്ത്യയെ ശരിക്കും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 ഇന്ത്യ തയ്യാറാണോ?

ഇന്ത്യ തയ്യാറാണോ?

ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇന്ത്യ തയ്യാറാണോ എന്നത് വലിയ ചോദ്യം തന്നെയാണ്. സൈനികമായിട്ട് മാത്രം തയ്യാറായാല്‍ പോര ഒരു യുദ്ധത്തിന് എന്ന് നന്നായി അറിയാവുന്ന രാജ്യമാണ് നമ്മുടേത്.

English summary
After Uri attack, Pakistan started combined military exercise of Army and Air Force near Rajasthan border, report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X