കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദിനെ പരിഹസിച്ച് പാകിസ്താനില്‍ ക്രിക്കറ്റ് ലോകകപ്പ് പരസ്യം; ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാക് ടി.വി

ദില്ലി: ബാലാക്കോട്ട് വ്യാമാക്രമണത്തിന്റെ തൊട്ടടുത്ത ദിവസം ആയിരുന്നു ഇന്ത്യന്‍ വ്യോമ സേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയില്‍ ആകുന്നത്. പിന്നീട് പാകിസ്താന്‍ അഭിനന്ദിനെ ഇന്ത്യക്ക് വിട്ടുനല്‍കുകയും ചെയ്തിരുന്നു. അഭിനന്ദിന്റെ ധീരത ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ.. എന്താണ് സംഭവം?അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ.. എന്താണ് സംഭവം?

ഇപ്പോള്‍ അഭിനന്ദൻ വര്‍ധമാനെ പരിഹസിച്ചുകൊണ്ട് പാകിസ്താനില്‍ നിര്‍മിച്ച ഒരു വീഡിയോ പരസ്യം ആണ് വിവാദമായിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ പരസ്യമാണിത്. ജൂണ്‍ 16 ന് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നുണ്ട്.

അഭിനന്ദനെ പിടികൂടിയതിന് ശേഷം പാക് സൈന്യം ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ചായ കുടിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കുന്നതായിരുന്നു ആ വീഡിയോ. അതിന്റെ മാതൃകയിലാണ് പുതിയ പരസ്യ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.

അഭിനന്ദന്റെ മീശ

അഭിനന്ദന്റെ മീശ

വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാന്റെ മീശ അന്ന് തന്നെ വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഭിനന്ദന്റെ ധീരതയില്‍ ആകൃഷ്ടരായ പലരും ആ മീശ അനുകരിക്കുക പോലും ചെയ്തിരുന്നു.

പാകിസ്താന്റെ പിടിയിലായതിന് ശേഷവും ധൈര്യം കൈവിടാതെ, സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാതെ നിലകൊണ്ട അഭിനന്ദന്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാണ്.

പരസ്യം ഇങ്ങനെ

പരസ്യം ഇങ്ങനെ

അഭിനന്ദനെ പോലെ മീശ വച്ച്, നീല ജേഴ്‌സി അണിഞ്ഞ ഒരാളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൈയ്യില്‍ ഒരു ചായക്കോപ്പയും ഉണ്ട്.

അന്ന് പാകിസ്താന്‍ പുറത്ത് വിട്ട വീഡിയോയില്‍ എന്നതുപോലെ മറ്റൊരാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. അഭിനന്ദൻ അന്ന് പറഞ്ഞ ക്ലാസിക് മറുപടിയെ പരിസഹിക്കുകയാണ് വീഡിയോയില്‍

ഐ ആം സോറി, ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്

ഐ ആം സോറി, ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്

പാകിസ്താന്‍ സൈനികര്‍ ചോദിക്കുന്ന പല നിര്‍ണായക ചോദ്യങ്ങളോടും അഭിനന്ദന്‍ അന്ന് പ്രതികരിച്ച രീതി ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ഷമിക്കു, ഇതേക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല എന്നായിരുന്നു മറുപടി.

ഇതേ മറുപടി തന്നെയാണ് ഇപ്പോള്‍ പരസ്യത്തില്‍ പരിഹാസ്യമായി ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിനെ കുറിച്ച്

ഇന്ത്യന്‍ ടീമിനെ കുറിച്ച്

ടോസ് കിട്ടിയാല്‍ എന്ത് ചെയ്യും? പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഉണ്ടാകും? എന്നൊകെയാണ് ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം ' ഐ ആം സോറി. ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്' എന്ന് തന്നെ.

ഭീതി നിറഞ്ഞ മുഖഭാവവും പതറിയ ശരീരഭാഷയും ഒക്കെയാണ് പരസ്യത്തിലെ കഥാപാത്രത്തിനുള്ളത്. എന്നാല്‍ അഭിനന്ദന്‍ അങ്ങനെ ആയിരുന്നില്ല എന്നത് ലോകത്തിന് അറിയാവുന്ന കാര്യമാണ്.

കപ്പ് അവിടെ വച്ചിട്ട് പോകാന്‍

കപ്പ് അവിടെ വച്ചിട്ട് പോകാന്‍

ഒടുവിലത്തെ ചോദ്യം ചായയെക്കുറിച്ചായിരുന്നു. ചായ ഗംഭീരാണെന്ന് മറുപടി.

എന്നാല്‍ പോയ്‌ക്കോളൂ എന്ന് പറയുമ്പോള്‍ ആശ്വാസത്തോടെ പോവാന്‍ തുനിയുകയാണ് പരസ്യത്തിലെ കഥാപാത്രം. അപ്പോള്‍ പിടിച്ചുവച്ചുകൊണ്ട് പറയുന്നു- കപ്പ് എവിടേയ്ക്ക് കൊണ്ടുപോകുന്നു എന്ന്. എന്നിട്ട് ആ കപ്പ് പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.

ഇതാണ് ആ വീഡിയോ

പാകിസ്താനിലെ ജാസ് ടിവിയില്‍ ആണ് ഇത്തരം ഒരു പരസ്യം വന്നത്. ലെറ്റ്‌സ് ബ്രിങ് ദ കപ്പ് ഹോം എന്ന ഹാഷ്ടാഗോടെ ആണ് പരസ്യം.

ലോകകപ്പിനെ കുറിച്ചുള്ള പരസ്യം ആണെങ്കിലും അതില്‍ അഭിനന്ദൻ വര്‍ധമാനെ വംശീയമായി അധിക്ഷേപിക്കുന്ന കാര്യങ്ങളാണ് കടന്നുവരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

English summary
Pakistan Cricket World Cup TV Advertisement mocking Wing Commander Abhinandan Varthaman makes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X