• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലഡാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിക്കുന്നു; നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

ശ്രീനഗര്‍: കാശ്മീന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താന്‍ ഉയര്‍ത്തിയത്. തര്‍ക്ക പ്രദേശമായ കാശ്മീരിനെ നിലവിലെ അവസ്ഥയില്‍ നിന്ന് മാറ്റാനുള്ള യാതൊരു അധികാരവും ഇന്ത്യയ്ക്ക് ഇല്ലെന്നാണ് പാകിസ്താന്‍ നിലപാട്. ഇന്ത്യയുമായുള്ള വ്യാപര ബന്ധം അവസാനിപ്പിച്ചും ഇന്ത്യയില്‍ തുടരുന്ന തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചും വ്യോമപാത ഭാഗികമായി അടച്ചുമൊക്കെയാണ് നടപടിക്കെതിരെ പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്.

'എന്‍റെ മണ്ഡലത്തിലെ ജനങ്ങളെ ദയവ് ചെയ്ത് സഹായിക്കൂ'.. ആവശ്യ സാധനങ്ങളുടെ പട്ടികയുമായി രാഹുല്‍

ഏറ്റവും അവസാനമായി ലഡാക്കിനോട് ചേര്‍ന്നുള്ള തങ്ങളുടെ എയര്‍ബേസിലേക്ക് പോര്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുകയാണ് പാകിസ്താന്‍ എന്നാണ് റിപ്പോര്‍ട്ട്. പാക് നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 ഇന്ത്യക്കെതിരെ പാകിസ്താന്‍

ഇന്ത്യക്കെതിരെ പാകിസ്താന്‍

കാശ്മീരിലെ ഇന്ത്യന്‍ നടപടിയെ പല്ലവും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന തര്‍ക്ക പ്രദേശമാണെന്നിരിക്കെ ഇന്ത്യയുടേത് ഏകപക്ഷീയമായ നിലപാടാണെന്ന വിമര്‍ശനമാണ് പാകിസ്താന്‍ ഉയര്‍ത്തുന്നത്. മാത്രമല്ല ജമ്മുകാശ്മീരിലേയും പാകിസ്താനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നടപടിയെ അംഗീകരിക്കില്ലെന്നും പാകിസ്താന്‍ പറഞ്ഞിരുന്നു.

 സ്കര്‍ദു എയര്‍ബേസിലേക്ക്

സ്കര്‍ദു എയര്‍ബേസിലേക്ക്

ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രഖ്യാപിച്ചത്. കാശ്മീരിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര സഹകരണവും പാകിസ്താന്‍ വെട്ടികുറയ്ക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനാമായാണ് കേന്ദ്രഭരണ പ്രദേശമായ ലഡാകിന് എതിര്‍വശത്തുള്ള സ്കര്‍ദു എയര്‍ ബേസിലേക്കാണ് പാകിസ്താന്‍ തങ്ങളുടെ മൂന്ന് mf-130 പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് വിവിധ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്.

 വ്യോമാഭ്യാസത്തിന്?

വ്യോമാഭ്യാസത്തിന്?

പാകിസ്താന്‍ നടപടിയെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍റെ JF-17 പോര്‍ വിമാനങ്ങള്‍ സ്കര്‍ദു ബേയ്സിലേക്ക് എത്തിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ വ്യോമാഭ്യാസത്തിനുള്ള ഒരുക്കങ്ങള്‍ക്കാകും പാകിസ്താന്‍റെ പുതിയ നീക്കങ്ങള്‍ എന്ന രീതിയിലും റിപ്പോര്‍ട്ടുണ്ട്. പാക് വ്യോമസേനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനയും നീരീക്ഷിക്കുകയാണ്.

അതിര്‍ത്തിയിലെ പാകിസ്താന്‍റെ പ്രധാന വ്യോമതാവളമാണ് ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന സ്കര്‍ദ്ദു താഴ്വര.

 ഇന്ത്യയെ അനുകൂലിച്ച് പോസ്റ്റര്‍

ഇന്ത്യയെ അനുകൂലിച്ച് പോസ്റ്റര്‍

അതേസമയം ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ തെരുവുകളില്‍ ബാനറുകളുകള്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമാബാദിലെ റെഡ് സോണ്‍ കാറ്റഗറിയില്‍ പെട്ട അതീവ സുരക്ഷാ മേഖലയിലാണ് ഇന്ത്യ അനുകൂല ബാനറുകള്‍ ഉയര്‍ന്നത്.

 'അഖണ്ഡഭാരതം'

'അഖണ്ഡഭാരതം'

ഇന്ന് നമ്മള്‍ ജമ്മു കശ്മീര്‍ തിരിച്ചുപിടിച്ചു. നാളെ നമ്മള്‍ ബലൂചിസ്ഥാന്‍ തിരിച്ചുപിടിക്കും. അതിന് ശേഷം പാക് അധീന കശ്മീര്‍. വിഭജിക്കാന്‍ സാധിക്കാത്ത ഇന്ത്യയെന്ന സ്വപ്നം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്ക്കരിക്കുമെന്ന് ഉറപ്പുണ്ട്,‘അഖണ്ഡഭാരതം'എന്നിങ്ങനെയുള്ള ബാനറുകളായിരുന്നു വ്യാപകമായി ഉയര്‍ന്നത്. സംഭവത്തിനെതിരെ പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍

'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

English summary
Pakisthan deploying fighter jets near Skardu air base
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X