പ്രധാനമന്ത്രിയുടെ വിമാനം പാക് വ്യോമപാതയിലൂടെ പറക്കും, അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു
ദില്ലി: അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നിന്നും യാത്ര പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പാകിസ്ഥാന് വ്യോമപാത തുറന്നുനല്‍കി. സുരക്ഷ കാരണത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാന് വ്യോമപാത ഒഴിവാക്കി പാക് വ്യോമയാന പാത തിരഞ്ഞെടുത്തത്. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ്. അവിടെ അദ്ദേഹം യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്യും. കൂടാതെ വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ശൃങ്ല, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത പ്രതിനിധി സംഘം പ്രധാനമന്ത്രിയോടൊപ്പം അമേരിക്കയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസിലേക്കുള്ള വിമാനം പാകിസ്താന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്താനോട് അനുമതി തേടിയിരുന്നുവെന്നും ഇതിന് പാക് സര്‍ക്കാര്‍ അനുമതി നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് ശേഷം 2019 ല്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി മൂന്ന് തവണ വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാകിസ്ഥാന് അനുമതി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യുഎസ് ജര്‍മ്മനി സന്ദര്‍ശനത്തിനും രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഐസ്ലാന്‍ഡ് സന്ദര്ശിക്കുമ്പോഴുമാണ് പാകിസ്താന് അനുമതി നിഷേധിച്ചത്.
അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന് ഇന്ത്യ വ്യോമപാത തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിനായി യാത്ര തിരിച്ചത്. സുരക്ഷയും ഭീകരതയും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റുമായും ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായി മോദി ചര്‍ച്ച നടത്തും. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ എന്നിവര്‍ക്കൊപ്പം ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതത് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വിലയിരുത്തുന്നതിനും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില്‍ ഉപയോഗപ്രദമായ ആശയവിനിമയങ്ങള്‍ തുടരുന്നതിനും ഞാന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണുമായും ജപ്പാന് പ്രധാനമന്ത്രി സുഗയുമായും കൂടിക്കാഴ്ച നടത്തും.
കോവിഡ് 19 മഹാമാരി, ഭീകരവാദത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം, മറ്റ് പ്രധാന പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കേന്ദ്രീകരിച്ചുള്ള, ഐക്യ രാഷ്ട്രസഭയുടെ പൊതുസഭയിലെ ഒരു പ്രസംഗത്തോടെയുമായിരിക്കും തന്റെ സന്ദര്‍ശനം അവസാനിപ്പിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇത് ആദ്യമായാണ് വി വി ഐ പികളെ വഹിച്ച് എയര്‍ ഇന്ത്യ വണ്‍ വിമാനം യുഎസിലേക്കുള്ള ദീര്‍ഘദൂര യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വി വി ഐ പി അതിഥികള്‍ക്കായി അടുത്തിടെ പരിഷ്കരിച്ച ബോയിംഗ് ബി - 777 എയര്‍ക്രാഫ്റ്റ് എക്സ്ട്രാ റേഞ്ച് വിമാനവും വിപുലമായ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു. വിമാനം നേരിട്ട് യു എസിലേക്ക് 15 മണിക്കൂര്‍ നോണ്‍-സ്റ്റോപ്പായി പറക്കും. അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കുന്നതിനാല്‍, യുഎസ് യാത്രയ്ക്കായി വിമാനം കൂടുതല്‍ മണിക്കൂര്‍ പറക്കേണ്ടിവരും.
Recommended Video
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടം താലിബാന് രാഷ്ട്രത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഓഗസ്റ്റ് 16 ന് വ്യോമമേഖല അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ അപകടകരമായ സുരക്ഷാ സാഹചര്യം കാരണം, ഇന്ത്യന്‍ സര്‍ക്കാര്‍ വ്യോമപാത അഫ്ഗാനിസ്ഥാനിലൂടെനീളം ഒഴിവാക്കണമെന്ന് വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചിരുന്നു.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications