കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവിൽ കഴിയുന്ന ഒരാൾ സന്തോഷവാനോ? വീഡിയോ പാക് തന്ത്രം മാത്രം, പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

വധശിക്ഷയ്ക്ക് വിധിച്ച് തടവിൽ കഴിയുന്ന ഒരാൾ താൻ സന്തോഷവാനാണെന്നു പറയുന്നതിനെ പറ്റി ഒന്നും പ്രതികരിക്കാനില്ല

  • By Ankitha
Google Oneindia Malayalam News

ദില്ലി: പാകിസ്താൻ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിന്റെ വെളിപ്പെടുത്തലെന്ന് പാകിസ്താൻ ആരോപിക്കപ്പെടുന്ന വീഡിയോ വിശ്വാസ യോഗ്യമല്ലെന്നു ഇന്ത്യ. പാകിസ്താൻ നടത്തുന്ന ഇത്തരം പ്രവർത്തികളിൽ അത്ഭുതമെനാന്നും ഇല്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താന് രവീഷ് കുമാർ വ്യക്തമാക്കി. പാകിസ്താന്റെ വെറുമൊരു തന്ത്രം മാത്രമാണ് ഇന്നലെ പുറത്തു വന്ന വീഡിയോയെന്ന് രവീഷ് പറഞ്ഞു.

jadav

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം കമൽ-രജനി കൂടിക്കാഴ്ച, താരങ്ങൾ 'ഉറങ്ങുന്നവരെന്ന്' വിജയകാന്തിന്റെ ഭാര്യരാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം കമൽ-രജനി കൂടിക്കാഴ്ച, താരങ്ങൾ 'ഉറങ്ങുന്നവരെന്ന്' വിജയകാന്തിന്റെ ഭാര്യ

വധശിക്ഷയ്ക്ക് വിധിച്ച് തടവിൽ കഴിയുന്ന ഒരാൾ താൻ സന്തോഷവാനാണെന്നു പറയുന്നതിനെ പറ്റി ഒന്നും പ്രതികരിക്കാനില്ല. കൂടാതെ രാജ്യാന്തരത്തലത്തിലുള്ള ബാധ്യത നിറവേറ്റാൻ പാകിസ്താൻ തയ്യാറാവണം. ഒരു ഇന്ത്യൻ പൗരനായ കുൽഭൂഷൻ ജാദവിന്റെ അവകാശത്തിനുമേൽ കൈകടത്തരുതെന്നു രവീഷ് പറഞ്ഞു. എത്രയും പെട്ടെന്നും തന്നെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാദവിനെ കാണാൻ അനുമതി നൽകണമെന്നും അദ്ദേഹം പറ‍ഞ്ഞു.

 പാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

ജാദവിന്റെ വീഡിയോ

ജാദവിന്റെ വീഡിയോ

പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വീഡിയേയിൽ ജാദവ് ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമർശനവും പാകിസ്താന് നന്ദിയും അറിയിക്കുന്നുണ്ട്. ഡിസംബർ 25 ന് തന്നെ കാണാൻ ജയിലെത്തിയ അമ്മയെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ ശകാരിച്ചിരുന്നു. തന്നെ കാണാനെത്തിയ അവരുടെ മുഖത്ത് ഭയമുണ്ടായിരുന്നതായും ജദാവ് വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം തന്നെ കാണാൻ പാകിസ്താനിലെത്തിയ മാതാവിനോടും ഭാര്യയോടും മാന്യമായിട്ടാണ് പാകിസ്താൻ പെരുമാറിയത്. അതിൽ പാക് സർക്കാരിനോട് നന്ദി പറയുന്നുവെന്നും ജാദവ് പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ സാധിച്ചതിൽ താൻ സന്തോഷവനാണെന്നും ജാദവ് കൂട്ടിച്ചേർത്തു.

വീഡിയോ വ്യാജം

വീഡിയോ വ്യാജം

പാക് വrീഡിയോയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. വീഡിയോ വ്യാജമാണെന്നും ആഗോള തലത്തിൽ തെറ്റിധരണ പരത്താൽ വേണ്ടിയാണ് ഇവർ ശ്രമിക്കുന്നതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ജാദവിന്റേതെന്നു ആരോപിക്കപ്പെടുന്ന വീഡിയേയിൽ നിരവധികാര്യങ്ങളിൽ ഇനിയും വ്യക്ത വന്നിട്ടില്ല. ചില്ലിന്റെ മറവിലിരുന്നു ഇന്റർകോമിലൂടെ സംസാരിച്ച ജാദവ് എങ്ങനെ തന്റെ മാതവിനെ വഴക്കു പറയുന്നത് കണ്ടു? കൂടാതെ കുടുംബാംഗങ്ങളുമായി ജാദവ് കൂടിക്കാഴ്ച നടത്തിയ സമയം ഇന്ത്യൻ ഉദ്യോഗസ്ഥനു മുറിയിൽ പ്രവേശനം അനുവദിച്ചതുമില്ലായിരുന്നു.

 പത്തു ദിവസത്തിനു ശേഷം

പത്തു ദിവസത്തിനു ശേഷം

കഴിഞ്ഞ ഡിസംബർ 25 നാണ് പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവികൻ കുൽഭൂഷൻ ജാദവിനെ അമ്മയും ഭാര്യയും സന്ദർശിച്ചത്. ഇവരുടെ സന്ദർശനത്തിനു കഴിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് ജാദവിന്റെ കുറ്റസമ്മത വീഡിയോ പുറത്തു വരുന്നത്. ജാദവ് തടവിലായതിനു ശേഷം ഇതു രണ്ടാമത്തെ വീഡിയോയാണ് പാകിസ്താനിൽ നിന്ന് പുറത്തു വരുന്നത്.

ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുക

ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുക

ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിക്കുക എന്ന ലക്ഷ്യമാണ് വീഡിയോയ്ക്ക് പിന്നിലുള്ളത്. ജാദവിനെ സന്ദർശിക്കാൻ കുടുംബം പാക് ജയിലിൽ എത്തിയതിനു പിന്നാലെ ഗുരുതരമായ ആരോപണങ്ങളുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. ജാദവിന്റെ ഭാര്യയുടെ ഷൂസിൽ ക്യാമറ ഘടിപ്പിച്ചിരുന്നു എന്നു തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ഭാര്യയുടെ ഷൂസ് ഫോറൻസിക് പരിശോധനയ്ക്ക് വരെ വിധേയമാക്കി. അതിനു ശേഷമാണ് ഇന്ത്യയയ്ക്കെതിരെ പുതിയ തന്ത്രവുമായി പാകിസ്താൻ രംഗത്തെത്തിയിരിക്കുന്നത്.

English summary
India has dismissed as a "propagandistic exercise" a video released by Pakistan of Indian national Kulbhushan Jadhav, who is undergoing a trial across the border over charges of spying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X