സമുദ്രാര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം, 30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന്‍ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: സമുദ്രാര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ നാവികസേന 30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇതോടെ ഈ വര്‍ഷം അറസ്റ്റിലായ മത്സ്യതൊഴിലാളികളുടെ എണ്ണം 304 ആയി.

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അഞ്ചു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തതായി പാകിസ്താന്റെ സമുദ്ര സുരക്ഷ ഏജന്‍സി പ്രതിനിധി പറഞ്ഞു.

india-pak

പിടിയിലായ മത്സ്യതൊഴിലാളികളെ നാളെ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജറാക്കി ജയിലേക്ക് അയക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടെയാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ അറസ്റ്റ്.

ഏപ്രില്‍ 27ന് ഇന്ത്യയിലെ 29 മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്യുകെയും അഞ്ചു ബോട്ടുകള്‍ പിടിച്ചെടുക്കുകെയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലും രണ്ട് പ്രാവശ്യം ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പിടി കൂടിയിരുന്നു.

English summary
Pakistan's maritime authorities arrest 30 Indian fishermen.
Please Wait while comments are loading...