കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ പാകിസ്താന്റെ 'മറുപടി': രണ്ട് ഇന്ത്യന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് തീരത്ത് സ്‌ഫോടക വസ്തുക്കളുമായെത്തിയ പാക് മീന്‍പിടിത്ത ബോട്ട് തകര്‍ത്തു എന്ന വാര്‍ത്തക്ക് പിറകേ ഇന്ത്യക്ക് പാകിസ്താന്റെ മറുപടി. രണ്ട് ഇന്ത്യന്‍ മീന്‍പിടിത്ത ബോട്ടുകളാണ് പാകിസ്താന്‍ പിടിച്ചെടുത്തത്.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെത്തിയ പാക് ഭീകരരുടെ ബോട്ടാണ് പൊട്ടിത്തെറിച്ചതെന്ന ആരോപണം പാകിസ്താന്‍ തള്ളിയിരുന്നു. എന്നാല്‍ ഇന്ത്യ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ബോട്ടുകള്‍ പാകിസ്താന്‍ പിടിച്ചെടുത്തത്.

Pak Boat

ഗുജറാത്ത് തീരത്ത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിയില്‍ വച്ചാണ് പാകിസ്താന്‍ ഇന്ത്യന്‍ ബോട്ടുകള്‍ പിടിച്ചെടുത്തത്. 12 മീന്‍പിടിത്ത തൊഴിലാളികളെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് മീന്‍പിടിത്ത തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ജലലാല്‍, ജലറാം എന്നീ ബോട്ടുകളാണ് പാകിസ്താന്‍ പിടിച്ചെടുത്തത്. ഈ വിവരം ഇന്ത്യന്‍ തീര സംരക്ഷണ സേന സ്ഥിരീകരിച്ചിട്ടുണ്ട്.

സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകള്‍ ഇരുരാജ്യങ്ങളും പിടിക്കുന്നതും തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതും ഒരു പുതിയ സംഭവം അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇന്ത്യ-പാക് ബന്ധം ഏറെ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴുള്ള ഈ നടപടി ചെറുതായി കാണാനാവില്ല.

ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ തീര സംരക്ഷണ സേന കണ്ടത് മീന്‍പിടിത്ത തൊഴിലാളികളെ തന്നെ ആണെന്നാണ് പാകിസ്താന്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ ഇന്ത്യ ഈ ന്യായീകരണത്തെ മുഖവിലക്കെടുത്തിട്ടില്ല.

English summary
Pakistan seizes two Indian fishing boats off Gujarat coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X