കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് പാകിസ്താന്‍!പുറത്ത് വിട്ടത് വ്യാജ ചിത്രങ്ങള്‍! പൊളിച്ചടുക്കി

  • By
Google Oneindia Malayalam News

ബാലകോട്ട് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തി സംഘര്‍ഷ ഭരിതമായിരിക്കുകയാണ്. പ്രദേശത്ത് യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഗ്രാമീണര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.

അതിനിടെയാണ് ബാലകോട്ടെ തിരിച്ചടിക്ക് ഇന്ത്യയ്ക്ക് മറുപടി നല്‍കിയെന്ന അവകാശവാദവുമായി പാകിസ്താന്‍ രംഗത്തെത്തിയത്. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്നും പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും പാകിസ്താന്‍ അവകാശപ്പെട്ടു. ഇത് തെളിയിക്കാന്‍ വീഡിയോയും പാക് മാധ്യമങ്ങള്‍ പങ്കുവെച്ചു. എന്നാല്‍ പാകിസ്താന്‍ പുറത്തുവിട്ടത് വ്യാജ വീഡിയോയും ചിത്രങ്ങളുമാണെന്ന് തെളിഞ്ഞു.

 പാക് സൈന്യം സജ്ജം

പാക് സൈന്യം സജ്ജം

ബാലകോട്ട് തിരിച്ചടിയില്‍ ഇന്ത്യ സര്‍പ്രൈസിനായി കാത്തിരുന്നോളൂവെന്നായിരുന്നു പാകിസ്താന്‍റെ വെല്ലുവിളി. ഇന്ത്യയ്ക്ക് മറുപടി നല്‍കാന്‍ പാക് സൈന്യം സജ്ജമയായിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി പറഞ്ഞിരുന്നു.

തിരിച്ചടിച്ച് ഇന്ത്യ

തിരിച്ചടിച്ച് ഇന്ത്യ

ഇന്ന് രാവിലെയോടെ അതിര്‍ത്തി സംഘര്‍ഷഭരിതമായിരുന്നു.പൂഞ്ച്, മെന്‍ധാര്‍, നൗഷേറ മേഖലകളില്‍ ചൊവ്വാഴ്ച്ച രാവിലെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയി.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

മൂന്ന് എഫ്-16 വിമാനങ്ങള്‍

മൂന്ന് എഫ്-16 വിമാനങ്ങള്‍

ഇതിന് പിന്നാലെയാണ് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍റെ മൂന്ന് വിമാനങ്ങള്‍ ഇന്ത്യ സൈന്യം വെടിവെച്ചിട്ടത്. രജൗരിയിലെ സൈനിക പോസ്റ്റിന് സമീപം ബോംബു വര്‍ഷിച്ച
മൂന്ന് എഫ്-16 വിമാനങ്ങളാണ് ഇന്ത്യന്‍ സേന വെടിവെച്ചിട്ടത്.

 മൂന്ന് കിമി

മൂന്ന് കിമി

അതിര്‍ത്തി കടന്ന് മൂന്ന് കിമി ഉള്ളിലേക്കായിരുന്നു പാക് വിമാനം പ്രവേശിച്ചത്. വിമാനം തകര്‍ന്ന പിന്നാലെ പൈലറ്റ് പാരച്യൂടില്‍ പറന്നിറങ്ങുത് കണ്ടതായി എന്‍ഐഎയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 ഇന്ത്യയെ തകര്‍ത്തെന്ന്

ഇന്ത്യയെ തകര്‍ത്തെന്ന്

എന്നാല്‍ പാക് അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക് സേന ഇപ്പോള്‍ അവകാശപ്പെടുന്നത്. ഒരു ഇന്ത്യന്‍ പൈലറ്റിനേയും അറസ്റ്റ് ചെയ്തുവെന്ന് പാക് മേജര്‍ ജനറല്‍ എ ഖഫൂര്‍ അവകാശപ്പെട്ടിരുന്നു.

 ചിത്രങ്ങള്‍ പുറത്ത് വിട്ട് പാകിസ്താന്‍

ചിത്രങ്ങള്‍ പുറത്ത് വിട്ട് പാകിസ്താന്‍

വെടിവെച്ചിട്ട വിമാനങ്ങളില്‍ ഒന്ന് വീണത് ഇന്ത്യയിലാണെന്നും പാകിസ്താന്‍ പറയുന്നു.ഇത് സമര്‍ത്ഥിക്കാനായി ചില ദൃശ്യങ്ങളും പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഒഡിഷയിലെ അപകടം

ഒഡിഷയിലെ അപകടം

പാക് മാധ്യമമായ പാക് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പക്ഷേ ഉപയോഗിച്ചിരിക്കുന്നത് വ്യാജ ചിത്രങ്ങളാണ്. 2018 ല്‍ ഒഡിഷയില്‍ തകര്‍ന്ന് വീണ ജെറ്റ് വിമാനത്തിന്‍റെ ചിത്രങ്ങളാണ് മാധ്യമം നല്‍കിയിരിക്കുന്നത്.

വീഡിയോകളും

വീഡിയോകളും

പാക് തിരിച്ചടിയുടെ വീഡിയോ എന്ന പേരില്‍ മാധ്യമങ്ങള്‍ പങ്കുവെയ്ക്കുന്നത് രാജസ്ഥാനില്‍ 2016 ല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്ന വീഡിയോ ആണ്. പാകിസ്താന്‍ മാധ്യമങ്ങള്‍ മാത്രമല്ല പാകിസ്താനിലെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും ഈ വ്യാജ ചിത്രങ്ങളും ഓഡിയോകളും പ്രചരിക്കുന്നുണ്ട്.

തെളിവില്ല

തെളിവില്ല

ഇപ്പോഴും പാക് അവകാശവാദത്തെ കുറിച്ച് തെളിവുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക് അവകാശവാദങ്ങളെല്ലാം ഇന്ത്യ തള്ളി. ഇന്ത്യന്‍ പോസ്റ്റിന് സമീപത്തുണ്ടായ വ്യോമാക്രമണത്തില്‍ ആളപായമില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

സാങ്കേതിക തകരാ‍ര്‍

കാശ്മീരില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതായും രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

English summary
Pakistani Media using Old Images to claim IAF plane shot down-doing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X