ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ സാന്നിധ്യം; സുരക്ഷാ സേന അതീവ ജാഗ്രതയില്‍
ജമ്മു: ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്കു സമീപം പാകിസ്ഥാന് ഡ്രോണിന്റെ സാന്നിധ്യം. സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപം പാകിസ്ഥാന് ഡ്രോണുകളുടെ സാന്നിധ്യം സംശയിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിരിക്കെയാണ് അതിര്‍ത്തി മേഖലകളില്‍ ആശങ്ക വിതച്ച് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനം തുടരുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് പാകിസ്ഥാന് ഭാഗത്തുനിന്ന് വന്ന ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പറക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജമ്മു കശ്മീരിലെ നിരവധി അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിരിക്കുകയാണ്. സൈന്യം തിരിച്ച് വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ മടങ്ങിപ്പോയി.
സംശയാസ്പദമായ സാറ്റലൈറ്റ് ഫോണ്‍ ആശയവിനിമയവും കണ്ടെത്തി.

ജമ്മുവിലെ കനചക് മേഖലയിലാണ് ഭീകരരുടേതെന്ന് സംശയിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ ആശയവിനിമയം സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയത്. ഉപഗ്രഹം വഴിയാണ് ഈ സന്ദേശങ്ങള്‍ കൈമാറിയതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കനചക് മേഖല മുന്‍പ് നുഴഞ്ഞുകയറ്റ പാതയായി ഭീകരര്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ സൈന്യം അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഇവിടെ ഭീകരര്‍ക്കു വേണ്ടി തിരച്ചിലും ശക്തമാക്കി.
ജമ്മു കാശ്മീര്‍ പൊലീസ്, ബിഎസ്എഫ്, സിആര്‍പിഎഫ്, സൈന്യം എന്നിവയുടെ സംയുക്ത സംഘമാണ് അതിര്‍ത്തി മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സാംബ ജില്ലയിലെ ഘഗ്വാള്‍ മേഖലയില്‍ പാക് ഡ്രോണ്‍ വര്‍ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. അതിര്‍ത്തി മേഖലകളില്‍ പെട്ടെന്ന് ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നോ ആയുധങ്ങളോ കടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ ഭീഷണി ഓഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഓഡിയോയില്‍ ഒരു വലിയ സംഘം ചാവേര്‍ ആക്രമണകാരികള്‍ ഏത് നിമിഷവും ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് മസൂദ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഏപ്രില്‍ 22-ന് പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടി ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്ഥാന്റെ നിരവധി ഡ്രോണുകള്‍ വെടിവച്ചിട്ടിട്ടുണ്ട്. ഇതിനു ശേഷം അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയെങ്കിലും ആയുധങ്ങളും മയക്കുമരുന്നും കടത്താന്‍ പാകിസ്ഥാന് ഇപ്പോഴും ഡ്രോണുകളെയും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളെയും ആശ്രയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications