പിന്തുണയുണ്ടെന്ന് ആവര്‍ത്തിച്ച് പളനിസ്വാമി,കാത്തിരിക്കണമെന്ന് ഗവര്‍ണര്‍..ഒപിഎസും ഗവര്‍ണറെ കണ്ടു...

  • By: Afeef
Subscribe to Oneindia Malayalam
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ പളനിസ്വാമിയും ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം പത്തു മിനിറ്റോളം നീണ്ടു.

കൂടിക്കാഴ്ചക്കിടെ പാര്‍ട്ടിയിലെ 124 എംഎല്‍മാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പളനിസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തങ്ങള്‍ക്ക് 124 എംഎല്‍മാരുടെ പിന്തുണയുണ്ടെന്നും, എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പളനിസ്വാമി പ്രതികരിച്ചു. അതേസമയം, പളനിസ്വാമിയോട് കാത്തിരിക്കണമെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

palaniswamy

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പനീര്‍ശെല്‍വത്തോടും കാത്തിരിക്കാനാണാ ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഇരുപക്ഷത്തോടും പിന്തുണ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. പളനിസ്വാമിക്കും പനീര്‍ശെല്‍വത്തിനും ഗവര്‍ണര്‍ പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തു. ഇത് അനുസരിച്ചാണ് എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടത്.

English summary
Palani Swamy and Paneer Selvam meets Governor.
Please Wait while comments are loading...