കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് 2 ലക്ഷം രൂപ പിഴവിധിച്ചു; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

മൈസൂര്‍: വീടിനു മുന്നില്‍ പഞ്ചായത്ത് ജീവനക്കാരനുമായുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് 2 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മൈസൂരിനടുത്ത് സാല്‍ഗുണ്ഡി ഗ്രാമത്തിലെ സിദ്ധരാമഗൗഡയാണ് ആത്മഹത്യ ചെയ്തത്. ജൂലൈ 12 ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷകന്‍ കഴിഞ്ഞദിവസമാണ് മരിച്ചത്.

സംഭവത്തില്‍ കര്‍ഷകന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് വിവരങ്ങള്‍ ചെണ്ടകൊട്ടി അറിയിക്കാനെത്തുന്നയാളുമായി വീടിനുമുന്നിലുണ്ടായ തര്‍ക്കമാണ് കര്‍ഷന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു. തന്റെ വീടിനു മുന്നില്‍വെച്ച് ചെണ്ടകൊട്ടരുതെന്ന് കര്‍ഷകന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്.

suicide

പഞ്ചായത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നുകാട്ടി പിന്നീട് കര്‍ഷകനെതിരെ പഞ്ചായത്തില്‍ പരാതി ലഭിച്ചു. തുടര്‍ന്ന് സിദ്ധരാമഗൗഡയെ പഞ്ചായത്തിലേക്ക് വിളിപ്പിക്കുകയും 2 ലക്ഷം രൂപ പിഴയിടുകയും ചെയ്തതായി പറയുന്നു. പിഴശിക്ഷയില്‍ മനംനൊന്താണ് ഇയാള്‍ പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കര്‍ഷകന് പിഴവിധിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പഞ്ചായത്ത് അധികൃതര്‍ കര്‍ഷകനെ വിരട്ടാനായി പിഴയുടെ കാര്യം സൂചിപ്പിച്ചതാകാമെന്നും ഭയംമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പോലീസിന്റെ നിഗമനം.

English summary
Panchayat slaps Rs 2 lakh fine; Farmer commits suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X