കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രയ്‌ക്കെതിരെ അന്വേഷണം തുടങ്ങി, ലക്ഷ്യം കോണ്‍ഗ്രസ്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഭൂമി ഏറ്റെടുക്കല്‍ നിയമം ഉള്‍പ്പെടെയുള്ള നിര്‍ണായക ബില്ലുകളില്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടിക്കാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തെടുക്കാന്‍ പോകുന്ന തുറുപ്പുചീട്ടാണോ റോബര്‍ട്ട് വദ്ര? പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ഭൂമിതട്ടിപ്പ് ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുന്നത് തന്നെ സംശയത്തിന് കാരണം.

ലോക്‌സഭയില്‍ അംഗബലം കുറവാണെങ്കിലും രാജ്യസഭയില്‍ ബി ജെ പിയുടെ ബില്ലുകളുടെ വഴിമുടക്കാന്‍ കോണ്‍ഗ്രസിന് പറ്റും. സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്ര നിയമവിരുദ്ധമായ വഴിയില്‍ നേടിയ കാര്യങ്ങളെല്ലാം ചികഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ് കേന്ദ്രം. നിയമപ്രകാരം തന്നെ റോബര്‍ട്ട് വദ്ര കുടുങ്ങും എന്ന ഘട്ടം വന്നാല്‍ ബി ജെ പിയോട് സഹകരിക്കാതെ വയ്യ എന്ന നിലയിലാകും കോണ്‍ഗ്രസ് എന്നും വിദഗ്ധര്‍ പറയുന്നു.

നഷ്ടമുണ്ടോ എന്ന് പരിശോധിക്കും

നഷ്ടമുണ്ടോ എന്ന് പരിശോധിക്കും

റോബര്‍ട്ട് വദ്രയ്ക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നഷ്ടം വന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ കമ്മീഷന്റെ ആദ്യ സിറ്റിങിന് ശേഷം മുന്‍ ഹൈക്കോടതി ജഡ്ജി ശിവ് നാരായണ്‍ ദിന്‍ഗ്ര പറഞ്ഞു.

റെക്കോര്‍ഡ് ചെയ്തുവെക്കും

റെക്കോര്‍ഡ് ചെയ്തുവെക്കും

ഓഫീസില്‍ എത്തി മൊഴി നല്‍കുന്ന സാക്ഷികള്‍ പറയുന്ന കാര്യങ്ങള്‍ അങ്ങനെ തന്നെ റെക്കോര്‍ഡ് ചെയ്തുവെക്കാനായി പ്രത്യേകം ഓഡിയോ സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ ഇതിന്റെ കോപ്പി നല്‍കാനാണ് പരിപാടി.

വദ്ര മാത്രമല്ല

വദ്ര മാത്രമല്ല

ഗുഡ്ഗാവിലെ സെക്ടര്‍ 83 യിലെ എല്ലാ ഭൂമി ഇടപാടുകളുമാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. ഇതില്‍ റോബര്‍ട്ട് വദ്ര മാത്രമല്ല ഉള്ളത്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത്

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത്

ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ കാലത്ത് നടന്ന ഭൂമി ഇടപാടുകളാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങളാണ്.

റിപ്പോര്‍ട്ടുകള്‍ നേരത്തെയുള്ളത്

റിപ്പോര്‍ട്ടുകള്‍ നേരത്തെയുള്ളത്

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരായ കേസുകളില്‍ അന്വേഷണം നടക്കും എന്ന കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

English summary
The commission probing the grant of licenses to entities in Sector 83 of Gurgaon today said its mandate was to probe whether their was any revenue loss during the transactions and all the deals will be looked into including those involving Robert Vadra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X