കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീര്‍ശെല്‍വത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍... തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ആര്?

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ വീണ്ടും കലക്കി മറിച്ച് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കാത്തിരിക്കുന്ന ശശികലയ്ക്ക് വന്‍ തിരിച്ചടി നല്‍കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍.

താന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നാണ് പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങളം പാര്‍ട്ടി പ്രവര്‍ത്തകരും എംഎല്‍എമാരും ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും പനീര്‍ശെല്‍വം അറിയിച്ചിട്ടുണ്ട്.

Panneerselvam

മറീന ബീച്ചില്‍ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ ധ്യാനനിമഗ്നനായി ഇരുന്ന പനീര്‍ശെല്‍വം ആണ് ഫെബ്രുവരി ഏഴിന്റെ സായാഹ്നത്തില്‍ വാര്‍ത്താതാരമായി മാറിയത്. രാത്രി ഒമ്പത് മണിയോടെയാണ് പനീര്‍ശെല്‍വം ജയലളിതയെ അടക്കം ചെയ്ത സ്ഥലത്തെത്തിയത്. തുടര്‍ന്ന് നാല്‍പത് മിനിട്ടോളം കണ്ണടച്ച് അവിടെ ഇരുന്നു. 9.40 ഓടെ എഴുന്നേറ്റ പനീര്‍ശെല്‍വം ജയലളിതയെ അടക്കം ചെയ്ത സ്ഥലത്തിന് ചുറ്റും നടന്നു. അതിന് ശേഷം നാടകീയമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എഐഎഡിഎംകെയുടെ നിയമസഭ കക്ഷി നേതാവായി കഴിഞ്ഞ ദിവസം ശശികലയെ തിരഞ്ഞെടുത്തിരുന്നു. പനീര്‍ശെല്‍വം തന്നെ ആയിരുന്നു എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്. ഇത് ഏകകണ്‌ഠേന അംഗീകരിക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പനീര്‍ശെല്‍വം രാജിപ്രഖ്യാപിച്ചത്.

ഫെബ്രുവരി ഏഴിന് ശശികലയുടെ സത്യപ്രതിജ്ഞ നടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതി പ്രശ്‌നങ്ങളില്‍ കുടുങ്ങി അത് നീണ്ടുപോവുകയാണ്. അതിനിടയിലാണ് മുന്‍ നിയമസഭ സ്പീക്കറും എഐഎഡിഎംകെ നേതാവും ആയ പിഎച്ച് പാണ്ഡ്യന്‍ ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വലിയ വാക്ക് തര്‍ക്കം നടന്നിരുന്നു എന്നും ജയലളിതയെ തള്ളിയിട്ടിരുന്നു എന്നും പാണ്ഡ്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.

പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗം ഇപ്പോള്‍ തന്നെ ശശികലയ്‌ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പനീര്‍ശെല്‍വത്തിന്റെ പ്രതികരണവും നല്‍കുന്നത്.

English summary
Breaking his silence for the very first time, Tamil Nadu Chief Minister O Panneerselvam said that he was pressurised and forced to quit from his post. "I was humiliated and was forced to resign. If people and workers want me to take back my resignation I will withdraw it,"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X