Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷിതാക്കള്‍ വിവാഹം തീരുമാനിച്ചു; പരാതിയുമായി പന്ത്രണ്ടുവയസുകാരി

ജയ്പൂര്‍: രക്ഷിതാക്കള്‍ വിവാഹത്തിന്നിര്‍ബന്ധിക്കുന്നതായികാട്ടി പന്ത്രണ്ടുവയസുകാരി പരാതി നല്‍കി. രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയിലെ പെണ്‍കുട്ടിയാണ് സര്‍ക്കാര്‍ കേന്ദ്രമായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഫോണ്‍ മുഖേന പരാതി നല്‍കിയത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്നാണ് കേന്ദ്രത്തിന്റെ നമ്പര്‍ ലഭിച്ചതെന്ന് പറയുന്നു.

ദിലീപ് രക്ഷപ്പെടില്ല; നിര്‍ണായക തെളിവുമായി പോലീസ്
നവംബര്‍ 16നാണ് പെണ്‍കുട്ടി ഫോണ്‍ മുഖേന പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് പത്തൊമ്പതുകാരനുമായിട്ടാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി ബന്ധുക്കള്‍ വിവാഹം ക്ഷണിച്ചു തുടങ്ങുകയും ചെയ്തു. രക്ഷിതാക്കളെ ഇതില്‍ നിന്നും തടയണമെന്നും തന്നെ രക്ഷിക്കണമെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

girl

പരാതി ലഭിച്ചതായി വണ്‍ സ്റ്റോപ്പ് വക്താവ് സഞ്ജീവ് ചൗഹാന്‍ സ്ഥിരീകരിച്ചു. പരാതി ശിശുക്ഷേമ സമിതിക്ക് കൈമാറി. ശിശുക്ഷേമ സമിതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വിവാഹം ഒരുതരത്തിലും നടത്തരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

18 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തില്ലെന്ന് രക്ഷിതാക്കളില്‍ എഴുതി വാങ്ങുകയും ചെയ്തു. കൂടാതെ, വരന്‍ വീട്ടുകാരെയും പോലീസ് സമീപിച്ചു. 21 വയസാകാതെ വിവാഹം നടത്തിയാല്‍ നിയമപരമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമം തടയുന്നതിനായി നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി സെന്ററിനെക്കുറിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+