Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയിലും ഇറാഖിലും നടത്തിയ ആക്രമങ്ങളുടെ മറുപടിയാണ് പാരിസ് ദുരന്തമെന്ന് അസംഖാന്‍

ലക്‌നൗ: പാരിസ് ജനത ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്നു ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അപ്പോഴാണ് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്‍ ആക്രമണത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. സിറിയയിലും ഇറാഖിലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഐസിസിന്റെ പാരിസ് ആക്രമണമെന്നാണ് അസംഖാന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചത്.

ഇതിനോടകം അസംഖാനെതിരെ പല നേതാക്കാളും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അസംഖാന്റെ പരാമര്‍ശം അപലപനീയമെന്നാണ് ബിജെപി പ്രതികരിച്ചത്. അമേരിക്ക നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനു എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അസംഖാന്‍ ചോദിച്ചു.

azam-khan

ഈ ആക്രമണത്തെയാണ് ലോകം ആദ്യം അപലപിക്കേണ്ടതെന്നും അസംഖാന്‍ പറഞ്ഞു. പാരിസ് ആക്രമണത്തില്‍ വേദനിക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നവര്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഓര്‍ക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല അസംഖാന്‍ അമേരിക്കയുടെ നയങ്ങളെ വിമര്‍ശിക്കുന്നത്.

അസംഖാന്റെ പ്രസ്താവന ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വ്യക്തമാക്കി. അസംഖാന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+