ഇരുസഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; ബജറ്റ് സെഷനില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് 45 മണിക്കൂര്‍
ദില്ലി: പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ലോക്‌സഭയും രാജ്യസഭയും വലിയ ബഹളത്തെ തുടര്‍ന്നാണ് പിരിഞ്ഞത്. ഇന്ന് രാവിലെ തന്നെ പ്രതിപക്ഷവും കേന്ദ്രവും ഒരുപോലെ സഭാ നടപടികള്‍ക്കിടെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മണി വരെ സഭ പിരിഞ്ഞിരുന്നു. എന്നാല്‍ രാജ്യസഭാ നടപടികള്‍ വീണ്ടും ആരംഭിച്ചതിന് പിന്നാലെ ബഹളം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു.
പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെട്ടതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം കേന്ദ്രം ഇതുവരെ അത് അനുവദിച്ചിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായി ബജറ്റ് സെഷനില്‍ പാര്‍ലമെന്റ് തടസ്സപ്പെട്ടതോടെ ഇത്തവണ കാര്യമായിട്ടുള്ള ചര്‍ച്ചകളോ, ഫലപ്രദമായ ഇടപെടലുകളോ ഒന്നും നടന്നിട്ടില്ല.

45 മണിക്കൂറും 55 മിനുട്ടുമാണ് ആകെ ലോക്‌സഭ ബജറ്റ് സെഷനില്‍ പ്രവര്‍ത്തിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇതില്‍ നിരാശയറിയിക്കുകയും ചെയ്തിട്ടുണ്ട്. പതിനൊന്നാമത് ബജറ്റ് സെഷനില്‍ ആകെ 25 സിറ്റിംഗുകളാണ് ഉണ്ടായിരുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. അതാണ് 45 മണിക്കൂറില്‍ അധികം നീണ്ടുനിന്നത്. ബജറ്റ് സെഷന്‍ ആരംഭിച്ചത് ജനുവരി 31നാണ്. അതേ ദിവസം രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്തു.
രാഷ്ട്രപതിയുടെ അഭിസംബോധനയിലുള്ള നന്ദി പ്രമേയം 13 മണിക്കൂര്‍ 44 മിനുട്ടാണ് ചര്‍ച്ച ചെയ്തത്. 143 എംപിമാര്‍ അതിന്റെ ഭാഗമായി. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തി. അതിലെ ചര്‍ച്ചകള്‍ 14 മണിക്കൂര്‍ 45 മിനുട്ടാണ് നീണ്ടുനിന്നത്. അതില്‍ 145 ലോക്‌സഭാ എംപിമാരാണ് പങ്കാളികളായത്. എട്ട് ഗവണ്‍മെന്റ് ബില്ലുകള്‍ സഭയില്‍ കൊണ്ടുവന്നു.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
ആറ് ബില്ലുകള്‍ ബജറ്റ് സെഷന്റെ ഇടയില്‍ തന്നെ പാസാക്കി. 29 ചോദ്യങ്ങള്‍ക്ക് ഉത്തരവും സഭയില്‍ നിന്ന് ലഭിച്ചു. പൊജുജന പ്രാധാന്യമുള്ള അടിയന്തര വിഷയങ്ങള്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു.ഡിപ്പാര്‍ട്ട്‌മെന്റ് സംബന്ധമായ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ 62 റിപ്പോര്‍ട്ടുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 23 പ്രസ്താവനകള്‍ സഭയില്‍ രേഖപ്പെടുത്തി. പാര്‍ലമെന്ററി കാര്യ മന്ത്രിയാണ് മൂന്ന് പരാമര്‍ശങ്ങള്‍ നടത്തിയത്.
മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഗ്രാന്‍ഡുകള്‍ ലോക്‌സഭ മാര്‍ച്ച് 23ന് പാസാക്കിയെന്നും ഓം ബിര്‍ള പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിവിധ എംപിമാര്‍ എന്നിവര്‍ക്ക് പാര്‍ലമെന്റ് നടത്തിപ്പിലെ സഹകരണത്തില്‍ സ്പീക്കര്‍ നന്ദി രേഖപ്പെടുത്തി. അതേസമയം ബഹളമുണ്ടാക്കുകയും സഭ തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്ക് സ്പീക്കര്‍ താക്കീതും നല്‍കി. ഇവരുടെ നടപടികള്‍ രാജ്യത്തിനോ പാര്‍ലമെന്റിനോ ഗുണം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications