Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

ദില്ലി: കൊവിഡ് പ്രതിസന്ധിക്കും കര്‍ഷക സമരത്തിനുമിടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം. കൊവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനം അതിപ്രധാനമാണെന്ന് നയപ്രഖ്യാപന പ്രസംഗം നടത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിക്കരുതെന്നുളള കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന തളളിയാണ് പ്രതിപക്ഷത്തെ 19 പാര്‍ട്ടികളുടെ ബഹിഷ്‌ക്കരണം. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കും അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അടക്കമുളളവര്‍ക്കും സഭ ആദരവ് അര്‍പ്പിച്ചു. കടുത്ത വെല്ലുവിളികള്‍ക്കിടയിലും രാജ്യം പുരോഗതിയിലേക്ക് ആണ് നീങ്ങുന്നതെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കരുത്ത് എന്ന് പറയുന്നത് ഐക്യമാണ്. കൊവിഡ് പ്രതിരോധത്തിലടക്കം രാജ്യം സ്വയംപര്യാപ്തമാണ് സ്വയംപര്യാപ്തമായ ഇന്ത്യ എന്നതാണ് രാജ്യത്തിന്റെ മുദ്രാവാക്യമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളേയും രാജ്യം ശക്തമായി തന്നെ നേരിട്ടു.

president

കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച രാഷ്ട്രപതി കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ എടുത്ത് പറഞ്ഞു. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തനാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വേഗത്തില്‍ കുറയുകയാണ്. രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെ മഹാകവി വള്ളത്തോളിനെ രാഷ്ട്രപതി ഉദ്ധരിക്കുകയുണ്ടായി.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അഭിമാനമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യ തുടക്കം കുറിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനുകളും സര്‍ക്കാര്‍ ഉറപ്പാക്കിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 2100 കോടി രൂപ വിതരണം ചെയ്യാന്‍ സാധിച്ചു എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

Recommended Video

cmsvideo
    Actor Dharmajan Bolgatty likely to contest assembly polls as Congress candidate

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+