കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ശ്രമം ഇനി കുറ്റകരമല്ല!! നിയമ നടപടികള്‍ ഉണ്ടാകില്ല!! സുപ്രധാന ബില്ലുമായി മോദി സര്‍ക്കാര്‍!!

ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്നാണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ഇതൊരിക്കലും ഒരു കുറ്റമല്ലെന്നും ബില്ലില്‍ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ആത്മഹത്യ ശ്രമം കുറ്റകരമല്ലെന്ന ബില്‍ ലോക്‌സഭ പാസാക്കി. മാനസിക ആരോഗ്യ സുരക്ഷ ബില്‍ 2016 ആണ് തിങ്കളാഴ്ച ലോക്‌സഭ പാസാക്കിയത്. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മികച്ച പരിചരണത്തിന് അവകാശമുണ്ടെന്ന് ബില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യസഭ ഈ ബില്‍ പാസാക്കിയിരുന്നു. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ഒരാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് കടുത്ത മാനസിക സമ്മര്‍ദം കാരണമാണെന്നും അതിനാല്‍ ആത്മഹത്യ ശ്രമത്തിനു ശേഷം രക്ഷപ്പെടുന്ന ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

 മാനസിക ആരോഗ്യസുരക്ഷ ബില്‍

മാനസിക ആരോഗ്യസുരക്ഷ ബില്‍

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാദില്‍ ഞായറാഴ്ച മോദി മാനസിക ആരോഗ്യത്തെ കുറിച്ച് സംസാചിച്ചിരുന്നു. മാനസിക സമ്മര്‍ദങ്ങളെ അതി ജീവിക്കണമെന്നും മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സഭ ഏക കണ്‌ഠേന ബില്‍ പാസാക്കിയത്.

 മാനസിക പ്രശ്‌നം

മാനസിക പ്രശ്‌നം

ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്നാണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ഇതൊരിക്കലും ഒരു കുറ്റമല്ലെന്നും ബില്ലില്‍ പറയുന്നു. അതിനാല്‍ ആത്മഹത്യ ശ്രമം നടത്തി പരാജയപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.

 സര്‍ക്കാരിന്റെ കടമ

സര്‍ക്കാരിന്റെ കടമ

ഇത്തരം വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് ബില്‍ വ്യക്തമാക്കുന്നു. ചികിത്സയും പുനരധിവാസവും നല്‍കണമെന്നും ബില്ലില്‍ പറയുന്നു.ആത്മഹത്യ ശ്രമം നടത്തുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കണണെന്നും ബില്‍ വ്യക്തമാക്കുന്നു.

 കുട്ടികളുടെ ചികിത്സ

കുട്ടികളുടെ ചികിത്സ

മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് ഷോക്ക് ചികിത്സ നല്‍കുന്നതില്‍ ബില്ലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് ഷോക്ക് ചികിത്സ നല്‍കരുതെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് അനസ്‌തേഷ്യയ്ക്ക് ശേഷം ഷോക്ക് ചികിത്സ നല്‍കിയാല്‍ മതിയെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

 സമ്മതമില്ലാതെ ഫോട്ടോ പുറത്തു വിടരുത്

സമ്മതമില്ലാതെ ഫോട്ടോ പുറത്തു വിടരുത്

മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തികളെ വന്ധ്യംകരണം നടത്തരുതെന്ന് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നതായി ആരോഗ്യ മന്ത്രി ജെപി നദ്ദ സഭയെ അറിയിച്ചു. ഇത്തരം വ്യക്തികളുടെ ഫോട്ടോയോ മറ്റ് വിവരങ്ങളോ സമ്മതമില്ലാതെ പുറത്തു വിടരുതെന്നും ഇതില്‍ പറയുന്നുണ്ട്.

 സംസ്ഥാനങ്ങളിലും

സംസ്ഥാനങ്ങളിലും

ദേശീയ തലത്തില്‍ സെന്‍ട്രല്‍ മെന്റല്‍ ഹെല്‍ത്ത് അഥോറിട്ടിയും എല്ലാ സംസ്ഥാനങ്ങളിലും സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അഥോറിട്ടിയും സ്ഥാപിക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ്, സൈക്യാര്‍ട്രിക് സോഷ്യല്‍വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാവരും ഈ അഥോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമാക്കുന്നു.

 സ്വന്തമായി തീരുമാനിക്കാം

സ്വന്തമായി തീരുമാനിക്കാം

ഭാവിയില്‍ മാനസിക അസുഖം ഉണ്ടാകുകയാണെങ്കില്‍ എങ്ങനെയുള്ള ചികിത്സ ലഭ്യമാക്കണമെന്ന് പ്രായപൂര്‍ത്തിയായ ആള്‍ക്ക് മുന്‍കൂട്ടി നിര്‍ദേശിക്കാം എന്നതാണ് ബില്ലിന്റെ സുപ്രധാന നേട്ടം. ആര് തന്നെ സംരക്ഷിക്കണമെന്നും ഇയാള്‍ക്ക് നിര്‍ദേശിക്കാം.

 1987ലെ നിയമം

1987ലെ നിയമം

പാവപ്പെട്ടവര്‍, വീടില്ലാത്തവര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് സൗജന്യ ചികിത്സയും ബില്ലില്‍ വ്യക്തമാക്കുന്നു. 1987ലെ മെന്ഡറല്‍ ഹെല്‍ത്ത് നിയമം അസാധുവാക്കുന്നതാണ് പുതിയ ബില്‍.

English summary
The Mental Healthcare Bill, which decriminalises suicide and guarantees the right to better healthcare for people with mental illness, was unanimously passed in the Lok Sabha on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X