
പാർലമെന്റ് റൗണ്ട് അപ്പ്: പുറത്താക്കിയ എംപിമാരെ സന്ദർശിച്ച് രാഹുല്‍, സഭയില്‍ ഇന്നും പ്രതിഷേധം
ദില്ലി: 12 അംഗങ്ങളെ പുറത്താക്കായതില്‍ ശീതകാല സമ്മേളനത്തിലെ നാലാം ദിവസവും പാർലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. സസ്‌പെൻഡ് ചെയ്ത അംഗങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു സർക്കാറിന്റെ ആവശ്യം. എന്നാല്‍ ഒരു കാരണവശാലും ഇതിന് തയ്യാറല്ലെന്ന നിലപാട് എംപിമാർ ആവർത്തിച്ചു. നാലാം ദിവസം പാർലമെന്റില്‍ സംഭവിച്ച പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണ്.
എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ
രാജ്യസഭയിലെ 12 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാക്കൾ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ചു. ചട്ടവിരുദ്ധമായി 12 എംപിമാരെ സസ്പെൻഡ് ചെയ്ത പ്രതികാര നടപടി പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.
അണക്കെട്ട് സുരക്ഷാ ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കാൻ ടി ശിവ നോട്ടീസ് നൽകി
രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് 'ഡാം സേഫ്റ്റി ബിൽ 2019' അയയ്ക്കാൻ രാജ്യസഭാ എംപി ടി ശിവ നോട്ടീസ് നൽകി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് 'ഡാം സേഫ്റ്റി ബിൽ 2019' കൂടുതൽ പരിഗണനയ്ക്കും പാസാക്കുന്നതിനുമായി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്നലെയും ബിൽ സഭയിൽ അവതരിപ്പിച്ചെങ്കിലും വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ ബഹളം മൂലം ബിൽ പാസാക്കാനായിരുന്നില്ല. ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും സസ്പെൻഷൻ നടപടി പിൻവലിക്കാതെ സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
എംപിമാരുടെ സസ്‌പെൻഷൻ: പ്രതിപക്ഷ നേതാക്കൾക്കെതിരെ രാജ്യസഭ അധ്യക്ഷന്‍
എംപിമാരുടെ സസ്പെന്ഷനില്‍ പ്രതിപക്ഷ നേതാക്കൾക്കെതിരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. സസ്പെൻഷനെ സഭയ്ക്ക് പുറത്ത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കുമ്പോൾ, സസ്‌പെൻഷന്റെ കാരണങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും അവർ പറയുന്നില്ല. കഴിഞ്ഞ സെഷനിൽ ചില അംഗങ്ങളുടെ അവഹേളനപരമായ പെരുമാറ്റം, അതിനെ ഞാൻ 'വിദ്വേഷം' എന്ന് വിശേഷിപ്പിച്ചു. ദൗർഭാഗ്യവശാൽ, സഭയെ ബലിയാടാക്കുന്നത് ജനാധിപത്യപരമാണെന്നും എന്നാൽ അത്തരം ദ്രോഹത്തിനെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്ന സന്ദേശമാണ് നല്‍കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇതൊരു ദുരന്തം അല്ലെങ്കില്‍ പൊട്ടിച്ചിരിപ്പിക്കുന്നത്: കേന്ദ്ര സർക്കാറിനെതിരെ സുബ്രഹ്മണ്യന് സ്വാമി
ഒമൈക്രോണ്‍ എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടി: ജ്യോതിരാദിത്യ സിന്ധ്യ
അന്താരാഷ്‌ട്ര തലത്തില്‍ വിമാനങ്ങള്‍ സാവധാനം വർധിപ്പിക്കാൻ കഴിഞ്ഞ 6 മാസമായി നമ്മള്‍ പരിശ്രമിക്കുകയാണ്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും സുരക്ഷിതരായിരിക്കണം. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇതിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നമ്മുടെ സർക്കാർ 11 രാജ്യങ്ങളെ അപകടസാധ്യതയുള്ള രാജ്യങ്ങളായി തരംതിരിച്ചിട്ടുണ്ടെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മിനി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ പറഞ്ഞു.
സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എംപിമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി
അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എംപിമാരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ലോക്‌സഭയിൽ കൊവിഡ്-19 ചർച്ച
ലോക്‌സഭയിൽ കോവിഡ്-19 മഹാമാരിയെ കുറിച്ച് ചർച്ച നടന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 57 ലക്ഷത്തിലധികം പൊതുജന പരാതികൾ സർക്കാരിന് ലഭിച്ചു: സഹമന്ത്രി ജിതേന്ദ്ര സിംഗ്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 57 ലക്ഷത്തിലധികം പൊതുജന പരാതികൾ ഓൺലൈൻ സംവിധാനം വഴി കേന്ദ്രത്തിന് ലഭിച്ചതായി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു. ഇതിൽ 54.65 ലക്ഷം പരാതികൾ തീർപ്പാക്കിയതായും ജിതേന്ദ്ര സിംഗ് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.