50 ലക്ഷം രൂപയുടെ മോഷണം; യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞിട്ടു
റായ്പുര്‍: 50 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണവും പണവും മോഷണം പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ തീവണ്ടി തടഞ്ഞിട്ടു. ഹൗറ മുംബൈ എക്‌സ്പ്രസില്‍ ജഞ്ച്ഗിര്‍ ബിലാസ്പുരിനും ഇടയില്‍വെച്ചാണ് മോഷണം പോയത്. ഇതേതുടര്‍ന്ന് റായ്പുര്‍ റെയിയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ തീവണ്ടി തടയുകയായിരുന്നു.
മോഷണവിവരം അറിയിച്ചിട്ടും റെയില്‍വെ എഫ്‌ഐആര്‍ ഇടുന്നില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാര്‍ പ്രതിഷേധിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ട്രെയിന്‍ മുന്നോട്ടുപോകില്ലെന്ന് യാത്രക്കാര്‍ തീര്‍ത്തുപറഞ്ഞതോടെ റെയില്‍വെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മണിക്കൂറുകളോളം തര്‍ക്കം നീണ്ടതിനാല്‍ ഒട്ടേറെ ട്രെയിനുകളുടെ യാത്രയും തടസ്സപ്പെട്ടു.

സൗത്ത് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ രത്തന്‍ ബസാക്ക് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ യഥാസമയം വിവരം അറിയിച്ചിരുന്നെങ്കില്‍ റെയില്‍വെ നടപടി വേഗത്തിലാക്കാമായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവം നടന്നയുടെ അപായചങ്ങല വലിച്ചില്ലെന്നും ഇദ്ദേഹം ആരോപിച്ചു.
റെയില്‍വെയുടെ മെല്ലെപ്പോക്ക് നടപടിയെ യാത്രക്കാര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. റെയില്‍വെ കവര്‍ച്ചക്കാരുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്നും ഇവരില്‍ ചിലര്‍ ആരോപിച്ചു. യാത്രാനിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളെന്നും യാത്രക്കാര്‍ പറയുന്നു.












Click it and Unblock the Notifications