കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടേലിനും രാജേന്ദ്ര പ്രസാദിനും വര്‍ഗീയ നിലപാടെന്ന് കാരാട്ട്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തര്‍ക്കം ഇതുവരെ തീര്‍ന്നിട്ടില്ല. അതിനിടയിലാണ് പട്ടേലിന് വര്‍ഗീയ നിലപാടായിരുന്നു എന്ന പരമാര്‍ശവുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തിയിരിക്കുന്നത്. അതിനൊപ്പം, തൊഴിലാളി സംഘടനകള്‍ ആര്‍എസ്എസിനെ കണ്ട് പഠിക്കണം എന്ന ഒരു 'ബോംബും' കാരാട്ട് ഇട്ടിട്ടുണ്ട്.

സര്‍ദാര്‍ പട്ടേലിന് മാത്രമല്ല, ഡോ രാജേന്ദ്ര പ്രസാദിനും സമാന നിലപാടുകളാണ് ഉണ്ടായിരുന്നതെന്നും കാരാട്ട് പറയുന്നുണ്ട്. വിഭജന കാലത്തെ ചില സംഭവങ്ങള്‍ ഉദ്ധരിച്ചാണ് ആരോപണം.

Prakash Karat

കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആയ ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പിന്‍പറ്റിയാണ് കാരാട്ടിന്റെ വിമര്‍ശനം. നെഹ്‌റു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടത്രെ. വിഭജനകാലത്താണ് സംഭവം. രാജ്യമെങ്ങും കലാപമാണ്. കലാപത്തിലെ ഇരകളായ മുസ്ലീങ്ങളെ നെഹ്‌റു സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തപ്പോഴാണ് പട്ടേലും രാജേന്ദ്ര പ്രസാദും അതിനെ ചോദ്യം ചെയ്തതെന്നാണ് പറയുന്നത്.

സിഐടിയു സംഘടിപ്പിച്ച എംകെ പാന്ഥെ അനുസ്മര പ്രഭാഷണത്തിലാണ് കാരാട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വര്‍ഗീയതയും തൊഴിലാളികളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ തൊഴിലാളി സംഘടനകള്‍ പരാജയപ്പെട്ടെന്ന ആക്ഷേപവും കാരാട്ട് പ്രഭാഷണത്തില്‍ ഉന്നയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയിലെ വലിയൊരു വിഭാഗം ഇപ്പോള്‍ തൊഴിലാളി സംഘടനകള്‍ക്ക് പുറത്താണെന്നും കാരാട്ട് പറഞ്ഞു.

തൊഴിലാളി സംഘടനകള്‍ ആര്‍എസ്എസിനെ കണ്ട് പഠിക്കണം എന്നും കാരാട്ട് ഉപദേശിക്കുന്നുണ്ട്. ഫാക്ടറികളിലൊതുങ്ങാതെ, തൊഴില്‍ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, തൊഴിലാളികള്‍ക്ക് പ്രാമുഖ്യമുള്ള മേഖലകളില്‍ സാമൂഹികവും സാംസ്‌കാരികവും ആയ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കേണ്ടതുണ്ടെന്നും കാരാട്ട് പറഞ്ഞു.

English summary
Patel and Rajendra Prasad took communalistic stands : Prakash Karat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X