കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചാരസുന്ദരികള്‍' ഗുര്‍ദാസ്പുര്‍ എസ്പിയേയും വാങ്ങിയോ? പത്താന്‍കോടില്‍ എസ്പി കുടുങ്ങും?

Google Oneindia Malayalam News

അമൃത്സര്‍: ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങ് ആണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് മുന്നിലെ പ്രധാനപ്പെട്ട കച്ചിത്തുരുമ്പ്. നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സംശയത്തിന്റെ നിഴലില്‍ തന്നെയാണ് നിര്‍ത്തുന്നത്.

പത്താന്‍കോട്ടിലെ ക്ഷേത്രത്തിലെ സ്ഥിരംസന്ദര്‍ശകനാണ് താന്‍ എന്നാണ് എസ്പി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മലയാളി വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്തിനെ വലയിലാക്കിയതുപോലെ ചാരവനിതകളെ ഉപയോഗിച്ച് സല്‍വീന്ദര്‍ സിങിനേയും സ്വാധീനിച്ചിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം..

എസ്പിയുടെ വാഹനം

എസ്പിയുടെ വാഹനം

ഭീകരാക്രമണത്തിന് മുമ്പ് ഒരു മുതിര്‍ന്നപോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോവുക, പിന്നീട് വിട്ടയക്കുക. ഇത് തന്നെ അന്വേഷണ ഉദ്യോഗസ്ഥരില്‍ വലിയ സംശയം ജനിപ്പിയ്ക്കുന്നുണ്ട്.

എത്ര തീവ്രവാദികള്‍

എത്ര തീവ്രവാദികള്‍

അഞ്ച് തീവ്രവാദികളാണ് തങ്ങളെ തട്ടിക്കൊണ്ടുപോയത് എന്നാണ് ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങ് നല്‍കിയ മൊഴി. നാലോ, അഞ്ചോ എന്നാണ് എസ്പിയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന ജ്വല്ലറി ഉടമ രാജേഷ് വര്‍മ നല്‍കിയ മൊഴി.

മൊഴികളിലെ വൈരുദ്ധ്യം

മൊഴികളിലെ വൈരുദ്ധ്യം

പത്താന്‍കോട്ടിലെ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ് താന്‍ എന്നായിരുന്നു എസ്പി നല്‍കിയ മൊഴി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രം സൂക്ഷിപ്പുകാരന്‍

ക്ഷേത്രം സൂക്ഷിപ്പുകാരന്‍

ക്ഷേത്രം സൂക്ഷിപ്പുക്കാരന്‍ നല്‍കിയ മൊഴിയാണ് ഇതില്‍ നിര്‍ണായകമായത്. പുതുവര്‍ഷ ദിനത്തില്‍ മാത്രമാണ് എസ്പി അവിടം സന്ദര്‍ശിച്ചിട്ടുള്ളൂ എന്നാണ് ഇയാളുടെ മൊഴി.

മറ്റ് രണ്ട് പേര്‍

മറ്റ് രണ്ട് പേര്‍

എസ്പിയ്‌ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന പാചകക്കാരനും ജ്വല്ലറി ഉടമയും പുതുവര്‍ഷ ദിനത്തില്‍ രണ്ട് തവണ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. എന്തിനായിരുന്നു ഇത്?

നല്‍കാത്ത മൊഴികള്‍

നല്‍കാത്ത മൊഴികള്‍

തീവ്രവാദികള്‍ ജിപിഎസ് ഉപയോഗിച്ചിരുന്നു എന്നാണ് എസ്പി പിന്നീട് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഇത് ഇല്ല.

ചാരവനിതകള്‍?

ചാരവനിതകള്‍?

മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുടുക്കിയത് പോലെ ഏതെങ്കിലും ചാര വനിതകള്‍ ഗുര്‍ദാസ്പുര്‍ എസ്പിയെ കുടുക്കിയിട്ടുണ്ടോ? ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഐഎസ്‌ഐ 3,500 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിയ്ക്കുന്നത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

സല്‍വീന്ദര്‍ സിങിനേയും രാജേഷ് വര്‍മയേയും പാചകക്കാരനേയും എന്‍ഐഎ പലതവണ ചോദ്യം ചെയ്തു. ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Pathankot attack: Gurdaspur SP’s ‘flip-flops’, his visit to dargah under NIA scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X