കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ തുരത്താൻ രണ്ട് കാര്യങ്ങൾ, രാജ്യത്തോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി!

Google Oneindia Malayalam News

കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പൗരന്മാരും തനിക്ക് കുറച്ച് ആഴ്ചകള്‍ തരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ലോക മഹായുദ്ധ കാലത്ത് പോലും ഇത്രയധികം പ്രതിസന്ധി ലോകരാജ്യങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധയെ ആരും നിസ്സാരമായി കാണരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ക്ഷമയും ജാഗ്രതയുമാണ് കൊറോണയെ തുരത്താന്‍ ഏറ്റവും പ്രധാനമായി വേണ്ടത്. കൊവിഡ് ബാധിതന്‍ അല്ലെന്ന് സ്വയം ഉറപ്പ് വരുത്തണം. നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം.

pm

സ്വയം സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം മറ്റുളളവരുടെ സുരക്ഷയും നമ്മള്‍ കണക്കിലെടുക്കണം. കൊറോണയെ തുരത്താന്‍ മരുന്നില്ലാത്ത സ്ഥിതിക്ക് ആരോഗ്യത്തോടെയിരിക്കുക എന്നത് പ്രധാനമാണ്. സാമൂഹ്യ സമ്പര്‍ക്കം കുറയ്ക്കുക എന്നത് ഏറെ നിര്‍ണായകമാണ്. ഈ മഹാമാരിയുടെ വ്യാപനം കുറയ്ക്കാന്‍ നമ്മുടെ ക്ഷമയ്ക്കും ജാഗ്രതയ്ക്കും സാധിക്കും. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല എന്ന് കരുതി പുറത്തിറങ്ങി കറങ്ങി നടക്കുകയാണ് എങ്കില്‍ അത് നിങ്ങളോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാവും.

അതുകൊണ്ട് തന്നെ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ ആരും പുറത്തിറങ്ങരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നമ്മള്‍ സ്വയം ഐസൊലേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. അടുത്ത കുറച്ച് ആഴ്ചകളിലേക്ക് 60-65 വയസ്സ് പ്രായമുളളവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാതെ ശ്രദ്ധിക്കണം. വരുന്ന ഞായറാഴ്ച ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 9 മണി വരെ പുറത്ത് ഇറങ്ങരുത് എന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി തരണം ചെയ്യാനുളള ധൈര്യം എല്ലാവരും കാണിക്കണം. ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനുളള എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങളും ഉണ്ടാകണം. മനുഷ്യത്വമാണ് വിജയിക്കേണ്ടത്. ഇന്ത്യയാണ് വിജയിക്കേണ്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് സ്വയം രക്ഷിക്കാം, രാജ്യത്തേയും ലോകത്തേയും രക്ഷിക്കാം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

സാമ്പത്തിക രംഗത്തെയും തകർത്ത് കൊവിഡ്, സാമ്പത്തിക ദ്രുതകര്‍മ്മ സേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി! സാമ്പത്തിക രംഗത്തെയും തകർത്ത് കൊവിഡ്, സാമ്പത്തിക ദ്രുതകര്‍മ്മ സേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി!

English summary
Patience and determination are key to fighting this virus: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X