കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎമ്മിനുവേണ്ടി സിബിഐ കേസ് ഏറ്റെടുത്തത് വിവാദമാകുന്നു; പ്രധാനമന്ത്രിയുടെ ഇടപെടലോ?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎമ്മിനുവേണ്ടി സിബിഐ കേസ് ഏറ്റെടുത്തത് വിവാദമാകുന്നു. കമ്പനിയെ കബളിപ്പിച്ചെന്ന പരാതിയിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ കമ്പനിയുടെ കേസ് സിബിഐ ഏറ്റെടുത്തത് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.

ഇടപാട് നടന്നില്ലെന്നുകാട്ടി 15ഓളം പേര്‍ പേടിഎമ്മിനെ കബളിപ്പിച്ച് ഏതാണ്ട് 6.15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കമ്പനിയുടെ പരാതി. വളരെ പ്രധാന കേസുകളില്‍ പോലും ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നുകാട്ടി നിരസിക്കുന്ന സിബിഐ ഇത്തരം ഒരു കേസ് ഉടനടി ഏറ്റെടുത്തത് ദുരൂഹതയുണര്‍ത്തുന്നതാണ്.

paytm

ഐടി ആക്ടിന് കീഴില്‍ വരുന്ന ഒരു സാധാരണ കേസ് ആണിതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു കേസ് സിബിഐ ഏറ്റെടുത്തത് ഏജന്‍സിയുടെ പ്രാധാന്യം ഇല്ലാതാക്കുന്നതാണ്. ഉയര്‍ന്നതലത്തിലുള്ള രാഷ്ട്രീയ ബന്ധമാണ് സിബിഐ ഇടപെടലിന് കാരണമായതെന്നാണ് സൂചന.

സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തിനുശേഷം കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിയ കമ്പനിയാണ് പേടിഎം. ഇത്തരം കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാരിന്റെ കറന്‍സി നിരോധനം എന്ന് ആരോപണവും ഉണ്ടായിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ താരതമ്യേന ചെറിയൊരു തട്ടിപ്പ് പരാതി രാജ്യത്തെ ഉന്നതമായ ഏജന്‍സി തന്നെ അന്വേഷിക്കുന്നതോടെ നേരത്തെയുയര്‍ന്ന ആരോപണവും കൂടുതല്‍ ശക്തമാവുകയാണ്.

English summary
Paytm accuses 7 more customers of cheating, CBI files fresh case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X