സര്‍ക്കാര്‍ വാദം തള്ളി; മദനിക്ക് ജാമ്യം, കേരളത്തിലേക്ക് വരരുത്

ദില്ലി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടകത്തിലെ ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് മദനിയെ സുപ്രീം കോടതി ജാമ്യത്തില്‍ വിട്ടത്. വിചാരണ നീളുന്നതും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഉപാധികളോടെയാണ് ഒരു മാസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും മദനിക്ക് കേരളത്തില്‍ വരാന്‍ പറ്റില്ല.

മദനിയെ കേരളത്തില്‍ വരുന്നതില്‍ നിന്നും വിലക്കിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രമേഹ രോഗിയായ മദനിക്ക് സ്വന്തം നിലയ്ക്ക് ചികിത്സ തേടുന്നതിനാണ് ജാമ്യം. ബാംഗ്ലൂരില്‍ എവിടെയും സഞ്ചരിക്കുന്നതിനും വിലക്ക് നേരിടുന്നതിനും വിലക്കില്ല. മദനി എവിടെപ്പോയാലും നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതേസമയം മദനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

madani

നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ് അബ്ദുള്‍ നാസര്‍ മദനി എന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. മദനി ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. എന്നാല്‍ മദനി കേരളത്തില്‍ പോയാല്‍ പിന്നീട് തിരിച്ചുകൊണ്ടുവരാന്‍ പോലീസിന് പ്രയാസമുണ്ടാകും എന്ന വാദം കോടതി അംഗീകരിച്ചു.

ജാമ്യത്തില്‍ ഇറങ്ങിയാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട് എന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതും കോടതി അംഗീകരിച്ചില്ല. കേസിലെ സാക്ഷികളെ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്ന് കോടതി മദനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പി യുടെ ഭരണകാലത്താണ് അബ്ദുള്‍ നാസര്‍ മദനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+