കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ എകെ47 എടുത്തു, കാശ്മീരില്‍ വിവാദം

Google Oneindia Malayalam News

ശ്രീനഗര്‍: രാഷ്ട്രീയ നേതാക്കളായ പിണറായി വിജയന്റെയും അസം ഖാന്റെയും ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തത് പോലും വന്‍ വിവാദങ്ങള്‍ ആയിട്ടുണ്ട്. അപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട ഒരു എം എല്‍ എയുടെ കയ്യില്‍ എ കെ 47 തോക്ക് കണ്ടാല്‍ പിന്നെ പറയണോ. ജമ്മു കാശ്മീരിലെ എം എല്‍ എയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) നേതാവുമായ ജാവേദ് മുസ്തഫയാണ് എ കെ 47 ചൂണ്ടി പൊല്ലാപ്പ് പിടിച്ചിരിക്കുന്നത്.

സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ് എ കെ 47 കൈയില്‍ കരുതിയിരിക്കുന്നത് എന്നാണ് എം എല്‍ എയുടെ വാദം. തന്റെ ജീവന് ഭീഷണിയുണ്ട് എന്നും ജാവേദ് മുസ്തഫ പറയുന്നു. ജമ്മു കാശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടിയാണ് പി ഡി പി. ജാവേദ് മുസ്തഫ എ കെ 47 തോക്ക് കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രചരിച്ചിട്ടുണ്ട്.

jammu-and-kashmir

സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് എം എല്‍ എമാരില്‍ ഒരാള്‍ പരസ്യമായി എ കെ 47 പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇത് പി ഡി പിക്ക് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തേക്കും. നവംബര്‍ 25 നാണ് 87 അംഗ ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, ബി ജെ പി തുടങ്ങിയവയാണ് മത്സരത്തിലെ പ്രധാന പാര്‍ട്ടികള്‍.

കാശ്മീരില്‍ രാഷ്ട്രീയ നേതാക്കള്‍ തോക്ക് വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിലെ നാസിര്‍ അസ്ലം വാനിയുടെ മകന്‍ തോക്കുമായി ചിത്രമെടുത്ത് സോഷ്യന്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കേണ്ട, തന്റെ മകന് പോലീസ് ഉദ്യോഗസ്ഥനാകാനാണ് ആഗ്രഹമെന്നായിരുന്നു വാനി ഇതിനോട് പ്രതികരിച്ചത്.

English summary
PDP MLA Javed Mustafa Mir has been spotted brandishing an AK-47 openly in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X