പെഗാസസ്: അനില്‍ അംബാനി, മുന്‍ സിബിഐ ഡയറക്ടര്‍ എന്നിവരുടേയും ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
ദില്ലി: വിവാദ ഇസ്രായേലി സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് വ്യവസായി അനിൽ അംബാനി, മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, ബിഎസ്എഫ് മേധാവി രാകേശ് അസ്താന, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാര്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. അനില്‍ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകളും ചോര്‍ത്തിയെന്നാ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഫാല്‍ കരാര്‍ അടക്കമുള്ളവയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.
റാഫേൽ നിർമ്മിക്കുന്ന ഡസ്സോൾട്ട് ഏവിയേഷൻ, ബോയിംഗ് എന്നിവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണാണ് ചോര്‍ത്തിയത്. 2018 നും 19 നും ഇടയില്‍ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയത്. സിബിഐ മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെ പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

2018 ഒക്ടബോര്‍ 23-നായിരുന്നു സിബിഐ മേധാവി സ്ഥാനത്ത് നിന്നും അലോക് വര്‍മയെ മാറ്റിയത്. പദവിയില്‍ മൂന്ന് മാസം കൂടി കാലാവധി ഉണ്ടായിരിക്കേയായിരുന്നു സ്ഥാനത്ത് നിന്നും നീക്കിയത്. അലോക് വര്‍മയുടേതെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് നമ്പറുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിരീക്ഷണത്തിനോ ചോര്‍ത്തലിനോ വിധേയമായെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിരോധമേഖലയിലെ ഏറ്റവും കുറഞ്ഞത് രണ്ട് സർക്കാർ ഉദ്യോഗസ്ഥരെങ്കിലും ചോർന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മേഖലയില്‍, പ്രത്യേകിച്ച് റാഫേല്‍ വിമാന ഇടപാടിലും 'ചോര്‍ത്തല്‍ സംഘം" പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
Recommended Video
ഒരേ സമയം രണ്ട് പ്രണയം , രണ്ട് പ്രമുഖ നടിമാര്‍ , അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്












Click it and Unblock the Notifications