കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡിക്കെതിരെ ഗ്രാമീണര്‍; നായിഡുവിന് തങ്ങള്‍ ഭൂമി നല്‍കും, സുരക്ഷയും ഉറപ്പാക്കും

Google Oneindia Malayalam News

അമരാവതി: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ആക്ഷേപം. നായിഡു മുഖ്യമന്ത്രിയായിരിക്കെ നിര്‍മിച്ച പ്രജാ വേദിക മന്ദിരം പുതിയ സര്‍ക്കാര്‍ ബുധനാഴ്ച പൊളിച്ചുനീക്കിയിരുന്നു. ഇതിനോട് ചേര്‍ന്ന നായിഡുവിന്റെ വീട് ക്രമവിരുദ്ധമായിട്ടാണ് നിര്‍മിച്ചതെന്ന് കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

09

നായിഡിന്റെ സുരക്ഷാ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതാണ് പുതിയ ആക്ഷേപത്തിന് കാരണം. നായിഡുവിന് പിന്തുണ പ്രഖ്യാപിച്ച 14 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ അദ്ദേഹത്തെ കണ്ടു. വീട് വയ്ക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുതരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. മാത്രമല്ല, നായിഡുവിന് സുരക്ഷ ഉറപ്പാക്കാനും തങ്ങള്‍ ഒരുക്കമാണെന്നും അവര്‍ വ്യക്തമാക്കി.

തടികോണ്ട മുന്‍ എംഎല്‍എ ശ്രാവണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്രാമീണരാണ് നായിഡുവിനെ കണ്ടത്. ആന്ധ്ര തലസ്ഥാന വികസന അതോറിറ്റി കഴിഞ്ഞ ദിവസം നായിഡുവിന് നോട്ടീസ് നല്‍കിയിരുന്നു. നിലവിലെ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പിന്തുണ പ്രഖ്യാപിച്ചെത്തിയ കര്‍ഷകര്‍ക്ക് നായിഡു നന്ദി പറഞ്ഞു.

പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സിപ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി

തന്റെ ഭരണകാലത്ത് അമരാവതിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ നായിഡു എടുത്തുപറഞ്ഞു. അഞ്ചു വര്‍ഷം കൂടി ഭരണം കിട്ടിയിരുന്നുവെങ്കില്‍ തലസ്ഥാന നഗരി ആന്ധ്രയ്ക്ക് ഒരു മുതല്‍കൂട്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സാധാരണക്കാര്‍ക്കൊപ്പമുണ്ടാകുമെനന്നും നായിഡു വിശദീകരിച്ചു.

English summary
People of 14 villages ready to give their land to Naidu for building House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X