Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക യുപിയില്‍ ഉയർത്തിയ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു: സുശീല്‍ കുമാർ മോദി

ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തെിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ കടന്നാക്രമിച്ച് ബി ജെ പി എംപി സുശീല്‍ കുമാർ മോദി. രാഷ്ട്രീയമായി നിർണായകമായ സംസ്ഥാനത്ത് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രിയങ്ക കേന്ദ്രീകരിച്ചത് എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും അഴിമതിയും പഴയ കുടുംബാധിപത്യവും നിറഞ്ഞ പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

യുപിയിലെ കോൺഗ്രസിന്റെ മുഖമാണ് താനെന്നും 'ഞാനൊരു സ്ത്രീയാണ്, എനിക്ക് പോരാടാം' എന്ന മുദ്രാവാക്യം വിളിച്ച് സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജനങ്ങൾ അവർക്ക് നൽകിയത് വെറും 2 സീറ്റുകൾ മാത്രമാണ്. ഇതൊക്കെയാണെങ്കിലും ഒരു കോൺഗ്രസ് നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അവരുടെ രാജി ആവശ്യപ്പെട്ടില്ലെന്നും സുശീല്‍ കുമാർ മോദി ട്വിറ്ററില്‍ കുറിച്ചു.

priyanakarally-di

"രാജവംശത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ച ഒരു പാർട്ടി വർഷങ്ങളായി ആത്മപരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിൽ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും സംസ്ഥാനത്തിന്റെ മുൻ ഉപമുഖ്യമന്ത്രിയുമായ മോദി ഇന്നലെ മുതൽ തുടർച്ചയായ ട്വീറ്റുകളിൽ കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നാണംകെട്ട വഴിത്തിരിവിന് ശേഷവും ഗാന്ധി കുടുംബത്തില്‍ നിന്നും പാർട്ടിയെ മോചിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ധൈര്യമില്ലെന്നും മോദി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നുപോലും പാർട്ടി തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരാന്‍ കഴിഞ്ഞ ദിവസം ചേർന്ന് പ്രവർത്തക സമിതി യോഗം തീരുമാനിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേർന്ന നാലര മണിക്കൂർ നീണ്ട യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം . ദയനീയ തോൽവി കണക്കിലെടുത്ത് നേതൃമാറ്റമെന്ന് ആവശ്യം പാർട്ടിയില്‍ ശക്തിപ്പെടുത്ത് വരുന്നതിനിടെയാണ് സോണിയ തന്നെ തുടരട്ടേയെന്ന തീരുമാനത്തിലേക്ക് പാർട്ടിയെത്തിയത്. കോൺഗ്രസിന്റെ തോൽവിയുടെ വ്യാപ്തി, സംഘടനാപരമായ മാറ്റങ്ങൾക്കും ഉത്തരവാദിത്തമുള്ള നേതൃത്വത്തിനും വേണ്ടിയുള്ള ആവശ്യങ്ങൾ ജി-23 നേതാക്കള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+