ബ്രാഹ്മണര്‍ ബീഫ് കഴിക്കാറുണ്ട്, ജനങ്ങളെ ബീഫ് കഴിക്കാന്‍ അനുവദിക്കണമെന്ന് അമിതാഭ് കാന്ത്
ദില്ലി: ബീഫ് പ്രശ്‌നത്തില്‍ പ്രതികരിച്ച് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് രംഗത്ത്. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്രത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കരുത്. ജനങ്ങള്‍ക്ക് ഇഷ്ടം ബീഫ് കഴിക്കുന്നതാണെങ്കില്‍ അതിന് അവരെ അനുവദിക്കണമെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേയെന്നും അമിതാഭ് ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം പോലെ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഒരു ബ്രാഹ്മണനും ഒരു നായരും. ഇരുവരും ബീഫ് കഴിക്കാറുണ്ടായിരുന്നുവെന്നും അമിതാഭ് പറയുന്നു. പ്രശസ്ത ബോളിവുഡ് താരം ആമിര്‍ഖാനെതിരെയും അമിതാഭ് പ്രതികരിച്ചു. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായിരിക്കെ ആമിര്‍ഖാന്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നും തന്റെ ഭാര്യ രാജ്യം വിടുന്നതിനെക്കുറിച്ച് ചോദിച്ചുവെന്നുമുള്ള ആമിര്‍ഖാന്റെ പ്രസ്താവന ശരിയായില്ലെന്നാണ് അമിതാഭ് പറഞ്ഞത്. ആമിര്‍ ഖാന്‍ നടത്തിയത് അവസരോചിതമല്ലാത്ത പ്രസ്താവനയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications