കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ ഇനി കുടിവെള്ളം തരില്ല,പകരം കെഎഫ്‌സി ചിക്കന്‍ തരും

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വെ സൗജന്യ കുടിവെള്ളം നിര്‍ത്തലാക്കുന്നു. പകരം കെഎഫ്‌സി ചിക്കന്‍ കഴിച്ച് നിങ്ങള്‍ക്ക് യാത്ര ചെയ്യാം. പുതിയ പദ്ധതിയുടെ ഭാഗമായാണിത്. റയില്‍വെ പ്ലാറ്റ്‌ഫോമുകളിലെ കുടിവെള്ള വിതരണം ഐആര്‍സിടിസി ഏറ്റെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ പ്ലാറ്റ്‌ഫോമുകളിലെ ശുദ്ധജല വിതരണം നിലയ്ക്കും.

ഐആര്‍സിടിസിയുടെ കീഴില്‍ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം നല്‍കാനാണ് തീരുമാനം. ആദ്യഘട്ടം രാജ്യത്തെ 4,615 സ്റ്റേഷനുകളില്‍ സെപ്റ്റംബറില്‍ പുതിയ പദ്ധതി നിലവില്‍ വരും. ഒരു ഗ്ലാസ് വെള്ളത്തിന് ഒരു രൂപയാണ് ഐആര്‍സിടിസി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഗ്ലാസ് ഉള്‍പ്പെടെ വാങ്ങിയാല്‍ രണ്ടുരൂപ നല്‍കേണ്ടി വരും.

railways

അര ലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപയും,കുപ്പിയുള്‍പ്പെടെ അഞ്ചുരൂപയുമാണ്. ഒരു ലിറ്ററിന് അഞ്ചുരൂപ, കുപ്പിയുള്‍പ്പെടെ എട്ടുരൂപ, രണ്ടുലിറ്ററിന് എട്ടുരൂപ, കുപ്പിയുള്‍പ്പെടെ 12 രൂപ, അഞ്ചു ലിറ്ററിന് 20 രൂപ എന്നിങ്ങനെയാണ് വെള്ളത്തിന്റെ നിരക്ക്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി നിലവില്‍ വരുമ്പോള്‍ വെള്ളത്തിന് ഇനി പറയുന്ന പണം നല്‍കേണ്ടി വരുന്ന അവസ്ഥയായിരിക്കും.

ഇതോടൊപ്പം ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ വിതരണം ചെയ്യുന്ന കമ്പിളി പുതപ്പിനും തലയിണയ്ക്കും ചാര്‍ജ് ഈടാക്കാനുള്ള നീക്കവും റെയില്‍വെ നടത്തുന്നുണ്ട്. എ.സി ക്ലാസുകളിലെ യാത്രക്കാര്‍ക്കു പുതപ്പ്, കമ്പിളി, തലയണ, ടൗവല്‍ എന്നിവ റയില്‍വേ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്.

kfc

പുതിയ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ട്രെയിനില്‍ കെഎഫ്‌സി ചിക്കന്‍ നല്‍കും. ആദ്യഘട്ടത്തില്‍ ദില്ലി റെയില്‍വെ സ്റ്റേഷന്‍ വഴി പോകുന്ന 12 ട്രെയിനുകളിലാണ് കെഎഫ്‌സി ചിക്കന്‍ നടപ്പിലാക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ 18001034139 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ കെഎഫ്‌സി ഭക്ഷണം ബുക്ക് ചെയ്യാം. പാന്‍ട്രി സേവനം ലഭ്യമല്ലാത്ത ട്രെയിനുകളിലാമ് ആദ്യം ഈ സംവിധാനം കൊണ്ടുവരുന്നത്. അടുത്തഘട്ടത്തില്‍ രാജധാനി, തുരന്തോ ട്രെയിനുകളിലും നടപ്പിലാക്കും.

English summary
People travelling in trains can now enjoy KFC’s meals on board as the fast food chain has tied up with Indian Railways to start a delivery system for passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X