പോപ്പുലര്‍ ഫ്രണ്ടിനെതിരേ കേരളം നടപടിയെടുക്കണമെന്ന് കേന്ദ്രം, ഡിജിപി നിര്‍ദേശം നല്‍കി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെതിരേ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. വിഷയത്തില്‍ വോട്ട് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ ടുഡെ പുറത്തുവിട്ട സ്റ്റിങ് ഓപറേഷന്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

01

കേരളത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് കേരളത്തിന് ഭീഷണിയാണ്. സംഘടനക്കെതിരേ ഇടതുപക്ഷ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് പറയേണ്ടി വരും.

പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെതിരേ നടപടിയെടുക്കണം. ദേശീയ മാധ്യമം പുറത്തുവിട്ട വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണം. ലൗ ജിഹാദ് പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്.

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്നാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കേരളത്തിലെ യുവാക്കള്‍ ഐസിസിലേക്ക് പോകുന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിന് വന്‍ തോതില്‍ ഫണ്ട് എത്തുന്നുണ്ടെന്ന് നിരവധി പേര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം, ഇന്ത്യ ടുഡെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരിശോധന നടത്താന്‍ ഡിജിപി രഹസ്യാന്വേഷണ വിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കി.

English summary
Kerala Government should be take action against PFI: Ravi Shankar Prasad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്