പഴയ നോട്ടുകള്‍ കൈവശം വച്ചാല്‍ നാല് വര്‍ഷം തടവ്; കള്ളപ്പക്കണക്കാരെ തേടി പണിവരുന്നു
ദില്ലി: അസാധുവാക്കിയ നോട്ടുകള്‍ പത്തെണ്ണത്തിലധികം കൈവശം വെച്ചാല്‍ കുറ്റകരമാണെന്ന ഓര്‍ഡിന്‍സിന് അംഗീകാരം. പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാമെന്നും തടവ് ശിക്ഷയ്ക്കും വിധിയ്ക്കാനമെന്ന പുതിയ ഓര്‍ഡിനന്‍സിന് മന്ത്രിസഭയില്‍ അംഗീകാരം ലഭിച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.
പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. മാര്‍ച്ച് 31 ശേഷം അസാധുവാക്കിയ 10 നോട്ടുകളില്‍ അധികം കൈവശം വയ്ക്കുന്നവരായിരിക്കും ശിക്ഷിക്കപ്പെടുക. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തുകയുടെ അഞ്ചിരട്ടി
പത്തിലധികം അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് കുറഞ്ഞത് 50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടിയോ പിഴയായി ഈടാക്കണമെന്നാണ് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നത്.

കേസുകളില്‍
അസാധുവാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും ഇത്തരം കേസുകളില്‍ മുനസിപ്പല്‍ മജിസ്‌ട്രേറ്റ് വാദം കേള്‍ക്കണമെന്നും പിഴ നിശ്ചയിക്കണമെന്നും ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.

നേരിട്ട് നിക്ഷേപിക്കാം
ഡിസംബര്‍ 30ന് ശേഷം പരിമിത കാലയളവിലേയ്ക്ക് അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കാമെന്നും ഈ കാലയളവ് പിന്നീട് വ്യക്തമാക്കുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

നവംബര്‍ എട്ടിന്
രാജ്യത്തുള്ള കള്ളനോട്ടുകള്‍ക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്.

നോട്ടുകള്‍
നോട്ട് നിരോധന പ്രഖ്യാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 30 മുതല്‍ ബാങ്കുകള്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

കൈവശം വയ്ക്കുന്നവര്‍ക്ക്
അസാധുവാക്കിയ നോട്ടുകള്‍ ഗവേഷണത്തിന് വേണ്ടിയും നാണയശാസ്ത്ര പഠനത്തിനും വേണ്ടി ഉപയോഗിക്കാം. മാര്‍ച്ച് 31 ശേഷം ഇത്തരം ആവശ്യങ്ങളില്‍ കവിഞ്ഞ് അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് നിയമനടപടികള്‍ക്ക് വിധേയമാകേണ്ടതായി വരും.

അസാധുനോട്ടുകള്‍
നിയമം ലംഘിച്ച് പത്തിലധികം അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications