പിണറായിയുടെ കൈകളില്‍ ആര്‍എസ്എസ് രക്തം!!ഹൈദരാബാദില്‍ തടയും!!വീണ്ടു സംഘി ഭീഷണി !!
19ന് ഹൈദരാബാദ് നിസാം കോളേജ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന പൊതു സമ്മേളനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയില്‍ പിണറായി വിജയനാണ് മുഖ്യ അതിഥി.
ഹൈദരാബാദ്: ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്. ബിജെപി എംഎല്‍എ ടി. രാജ സിംഗിന്റെ ഭീഷണിയെ തുടര്‍ന്ന് ഹൈദരാബാദ് സിറ്റി പോലീസ് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
19ന് ഹൈദരാബാദ് നിസാം കോളേജ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന പൊതു സമ്മേളനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയില്‍ പിണറായി വിജയനാണ് മുഖ്യ അതിഥി.
മംഗലാപുരത്ത് പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടി നടത്താനനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണി മറികടന്ന് പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പിണറായി മുഖ്യഅതിഥി
മാര്‍ച്ച് 19ന് ഹൈദരാബാദിലെ നിസാം കോളേജില്‍ നടക്കാനിരിക്കുന്ന പരിപാടിക്കാണ് വിലക്കുള്ളത്. സിപിഎമ്മിന്റെ പൊതുസമ്മേളനമാണ് നടത്താനിരുന്നത്. പിണറായി വിജയനാണ് പരിപാടിയിലെ മുഖ്യ അതിഥി.

ബിജെപി നേതാവിന്റെ ഭീഷണി
ബിജെപി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോഷ മഹല്‍ ബിജെപി എംഎല്‍എ ആയ ടി രാജ സിങാണ് പിണറായിയുടെ പരിപാടിക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

ഡിജിപിക്ക് കത്ത്
പിണറായിയുടെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഇയാള്‍ ഡിജിപി അനുരാഗ് ശര്‍മയ്ക്ക് കത്ത് നല്‍കിയിരുന്നു. കേരളത്തിലെ ആര്‍എസ്എസ് അനുഭാവികളുടെ രക്തം പിണറായിയുടെ കൈകളില്‍ പുരണ്ടിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ പരിപാടി അനുവദിക്കില്ലെന്നാണ് ഭീഷണി.

നിരോധനാജ്ഞ
അതേസമയം പിണറായിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതായ കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എസിപിയുടെ ഉത്തരവ് പ്രകാരം സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മേളനങ്ങളോ, പ്രതിഷേധ റാലികള്‍ക്കോ അനുമതി ഇല്ല.

വിലക്ക് മറികടന്ന് പിണറായി
ഫെബ്രുവരി 25ന് മംഗലാപുരത്ത് നടക്കാനിരുന്ന മതസൗഹാര്‍ദറാലിയില്‍ പങ്കെടുക്കുന്നതിന് പിണറായിയെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടയനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിണറായി അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് മറികടന്ന് പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വന്‍ വിവാദം
ഇതിനു പിന്നാലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ വിവാദമായിരുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റഎ വേദനയിലാണ് ഇങ്ങനെ പറഞ്ഞതെന്ന് ച്ന്ദ്രാവത് പിന്നീട് പറഞ്ഞിരുന്നു.












Click it and Unblock the Notifications