കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർക്കുകൾക്ക് തുറക്കാൻ അനുമതി; വൻ തിരക്ക്! എത്തിയതിൽ ഏറെ പേരും 65 വയസിന് മുകളിൽ ഉള്ളവർ, ആശങ്ക

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു; പാർക്കുകൾ തുറക്കാൻ അനുമതി നൽകിയതോടെ കർണാടകത്തിൽ പ്രഭാതസവാരിക്കാർ കൂട്ടത്തോടെയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. നാലാം ഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴാണ് പാർക്കുകൾക്ക് രാവിലെ രണ്ട് മണിക്കൂർ തുറക്കാൻ അനുമതി നൽകിയത്. ഇതോടെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്.

പ്രഭാത സവാരിക്ക് എത്തിയവർ ലാൽബാഗിലേക്ക് കയറുവാൻ ക്യൂ നിന്നു. ചിലർക്ക് 30 മിനിറ്റോളം തെർമ്മൽ സ്ക്രീനിങ്ങിനായി കാത്ത് നിൽക്കേണ്ടി വന്നത്. സർക്കാർ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. പാർക്കിലെത്തിയവർ സാമൂഹിക അകലം പാലിച്ചെന്ന് ചിലർ ചൂണ്ടിക്കാട്ടി.

xlalbagh-park-15898887

അതേസമയം 65 ന് മുകളിൽ പ്രായമുള്ളവരാണ് പാർക്കിലെത്തിയവരിൽ പലരുമെന്നും ഇത് വലിയ അപകടമാണെന്നും ചിലർ പറഞ്ഞു. 65 വയസിന് മുകളിൽ ഉള്ളവർ വീടുകളിൽ തുടരണമെന്ന് സർക്കാർ നിഷ്കർഷിക്കുമ്പോഴാണ് ഇതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പാർക്കുകൾ പ്രവർത്തിക്കുന്ന സമയം കൂട്ടണമെന്ന് ചിലർ ആവശ്യപ്പെട്ടു. സമയം കുറച്ചതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചതെന്നാണ് ഇവർ പറയുന്നത്.

അതേസമയം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങണമെന്ന ലക്ഷ്യത്തോടെയാണ് പാർക്കുകൾ തുറന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം. ഇന്ന് കർണാടകയിൽ ഇന്ന് 149പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 80 ശതമാനം ആളുകളും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്.

മൂന്നു പേർ കേരളത്തിൽ നിന്ന് മടങ്ങിഎത്തിയവരാണ്. ശിവമോഗ, ദവാങ്ക എന്നിവടങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിൽ നിന്ന് എത്തിയത്. മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തി രോഗം സ്ഥിരീകരിച്ചതിൽ കൂടുതൽ പേരും മാണ്ഡ്യ ജില്ലയിൽ നിന്നുള്ളവരാണ്. 71 പേർക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

പുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തിപുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തി

English summary
permission to open park create tensions in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X