രണ്ടാഴ്ച്ച കൊണ്ട് വര്‍ധിച്ചത് 10 രൂപ, ഇന്ധന വിലയില്‍ നട്ടം തിരിഞ്ഞ് ജനം, ഇന്നത്തെ നിരക്കുകള്‍ അറിയാം
ദില്ലി: പെട്രോള്‍-ഡീസല്‍ വിലയില്‍ ആറാം ദിനവും വര്‍ധനവില്ല. പക്ഷേ രാജ്യത്താകെ ഇന്ധന വില വര്‍ധിച്ചതില്‍ വ്യാപക പ്രതിസന്ധിയാണ് ഉള്ളത്. മുംബൈയില്‍ റെക്കോര്‍ഡ് നിരക്കാണ് ഇന്ധനത്തിന് ഈടാക്കുന്നത്. ലിറ്ററിന് 120 രൂപ 51 പൈസയാണ്. ഏപ്രില്‍ ആറിന് പെട്രോളിനും ഡീസലിനും 80 പൈസ വര്‍ധിച്ചിരുന്നു. അതിന് ശേഷം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ 16 ദിവസത്തിനിടെ 10 രൂപയാണ് ഇന്ധന നില വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 105 രൂപ 41 പൈസയാണ് വില. ഡീസല്‍ നിരക്ക് 95.87 വരും. ഓരോ സംസ്ഥാനത്തെയും ഇന്ധന റീട്ടെയിലര്‍മാരുടെ നിരക്കുകളും വ്യത്യാസമുണ്ടാവും. മുംബൈയില്‍ ഡീസലിന് 104 രൂപ 77 പൈസയാണ്.

അതേസമയം ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ ഇതുവരെ ഇന്ധന വില വര്‍ധിപ്പിച്ചത് 3 രൂപ 60 പൈസയോളമാണ്. കഴിഞ്ഞ മാസം 6 രൂപ നാല്‍പത്ത് പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം പത്ത് ദിവസത്തിനിടെ 9 പ്രാവശ്യമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങളിലെ വാറ്റ് നികുതി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമേ എത്രത്തോളം വില ഓരോ സംസ്ഥാനത്തുമുണ്ടെന്ന് മനസ്സിലാക്കാനാവൂ. ഇതിന് പുറമേ കേന്ദ്രം എക്‌സൈസ് നികുതിയും ഈടാക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നവംബര്‍ നാല് മുതല്‍ ഇന്ധന വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഫലം വന്നതിന് പിന്നാലെ നിരക്കും വര്‍ധിക്കുമെന്ന് ഉറപ്പായിരുന്നു.
നാലര മാസത്തെ ഇടവേളയ്ക്ക് തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച്ച രാജ്യം പതിനാലാമത്ത വില വര്‍ധനവിനാണ് സാക്ഷിയായത്. നിത്യേന വിലയിലെ മാറ്റമുണ്ടാക്കുന്ന സമ്പ്രദായം 2017 ജൂണിലാണ് കൊണ്ടുവന്നത്. അന്താരാഷ്ട്ര തലത്തിലെ നിത്യേനയുള്ള എണ്ണ വില പരിശോധിച്ചാണ് മാറ്റം കൊണ്ടുവരിക. വിമാന ഇന്ധനം കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് ശതമാനമാണ് വര്‍ധിച്ചത്. ഈ വര്‍ഷത്തെ ഏഴാമത്തെ വര്‍ധനവാണിത്. സര്‍വകാല റെക്കോര്‍ഡിലേക്കാണ് നിരക്ക് ഉയര്‍ന്നത്. ആഗോള തലത്തില്‍ തന്നെ ഇന്ധന വിലയിലെ കുതിപ്പാണ് വര്‍ധനവിന്കാരണമായത്. എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് കിലമോമീറ്ററിന് 2258.54 രൂപയാണ് വര്‍ധിച്ചത്. ഏകദേശം രണ്ട് ശതമാനം നിരക്കാണ് വര്‍ധിച്ചത്. ഇപ്പോള്‍ ലിറ്ററിന് 1,12924.83 രൂപയാണ് ഈടാക്കുക.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 117 രൂപ 52 പൈസയാണ് ഈടാക്കുന്നത്. ഡീസലിന് 103 രൂപ 91 പൈസയും നല്‍കണം. ചെന്നൈയില്‍ 110 രൂപ 89 പൈസയാണ് പെട്രോളിന്. ഡീസലിന് നൂറ് രൂപ 98 പൈസയും. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചിരിക്കുകയാണ്. ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള ആശങ്കകകളാണ് ഇതിന് കാരണം. ഒപെക് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക അസാധ്യമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് 1.72 ഡോളറാണ് ഉയര്‍ന്നത്. ബാരലിന് 100.20 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡോയിലിന്റെ വില.












Click it and Unblock the Notifications