പമ്പുടമകളെ സര്‍ക്കാരിന് പേടിയോ? ഇനി അധിക ചാര്‍ജ് വേണ്ടെന്ന് !!!തീരുമാനം മന്ത്രിയുടേത്..

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തുടര്‍ന്നും പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇടപാടുകള്‍ നടത്താം. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്കു ഉപഭോക്താവോ പമ്പുടമകളോ അധികം തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തേ ഓരോ കാര്‍ഡ് ഇടപാടിനും ബാങ്കുകള്‍ നിശ്ചിത തുക ഈടാക്കിയത് പമ്പുടമകളെ ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി അധിക തുക നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

പ്രഖ്യാപനം പെട്രോളിയം മന്ത്രിയുടേത്

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപോഭോക്താവില്‍ നിന്നോ പമ്പുകളില്‍ നിന്നോ അധിക തുക ഈടാക്കില്ലെന്നു പ്രഖ്യാപിച്ചത്.

പമ്പുടമകള്‍ ഭീഷണിപ്പെടുത്തി

എടിഎം കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ ഇനി കാര്‍ഡ് സ്വീകരിക്കില്ലെന്നു പമ്പുടമകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

ബാങ്ക് ഈടാക്കുന്ന തുക ആരു വഹിക്കും

കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് വിവിധ ബാങ്കുകള്‍ ഈടാക്കുന്ന അധിത തുക ആര് വഹിക്കുമെന്നതാണ് ഇനിയുള്ള പ്രശ്‌നമെന്നു പെട്രോളിയം മന്ത്രി പറഞ്ഞു. ബാങ്കുകളും ഓയില്‍ കമ്പനികളും ഇതേക്കുറിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പമ്പുടമകള്‍ തീരുമാനം അറിയിച്ചിട്ടില്ല

ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അധിക തുക സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും പമ്പുടമകള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ മാസം 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കുമെന്നാണ് പമ്പുടമകള്‍ അറിയിച്ചിരിക്കുന്നത്.

50 ദിവസം പ്രത്യേക തുക ഒഴിവാക്കിയിരുന്നു

2016 നവംബര്‍ എട്ടിനു നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം കാഷ്‌ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാന്‍ 50 ദിവസത്തേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രത്യേക തുക ഈടാക്കിയിരുന്നില്ല. എന്നാല്‍ ഈ കാലാവധി അവസാനിച്ചതോടെ കാര്‍ഡ് വഴിയുള്ള എല്ലാ ഇടപാടുകള്‍ക്കും പമ്പുകളില്‍ നിന്നു ബാങ്കുകള്‍ ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കിയിരുന്നു.

English summary
There will be no extra charge for card transactions at petrol pumps, the government decided today after petrol pump owners threatened to stop accepting cards. "Consumers will not pay extra for digital transactions," Minister of State for Petroleum Dharmendra Pradhan said after a meeting.
Please Wait while comments are loading...