മോദി പറഞ്ഞത് ഇന്ധനം ലാഭിക്കാന്‍,പമ്പ് അടച്ചിടാനല്ല;ഞായറാഴ്ച പമ്പുകള്‍ അടച്ചിടരുതെന്ന് സര്‍ക്കാര്‍

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള പമ്പുടമകളുടെ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഞായറാഴ്ച രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്നും, ഇത് ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തീരുമാനമാണെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്, അല്ലാതെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനല്ലെന്നും മന്ത്രാലയം അറിയിച്ചു. പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം രാജ്യത്തെ പ്രമുഖ പെട്രോളിയം സംഘടനകള്‍ അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

petrol

കേരളമുള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുടമകളുടെ സംഘടനയാണ് മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇന്ധനം ലാഭിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നായിരുന്നു സംഘടനകളുടെ വിശദീകരണം.

English summary
petroleum ministry against petrol pump owners decision.
Please Wait while comments are loading...