Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോടിലെ ഭീകരരുടെ മൃതദേഹങ്ങള്‍ കാണണോ... ഇന്ത്യയെ ഞെട്ടിച്ച ഭീകരര്‍

അമൃത്സര്‍: പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടു. പിടിഐ ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ആറ് ഭീകരരെയാണ് പത്താന്‍കോട് വ്യോമ സേനാ കേന്ദ്രത്തിനുള്ളില്‍ വച്ച് സൈന്യം വധിച്ചത്. മുഖം വ്യക്തമാകുന്ന മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ശേഷിയ്ക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആറ് ഭീകരര്‍

ആറ് ഭീകരര്‍

ആറ് ഭീകരരാണ് പത്താന്‍കോടിലെ ഇന്ത്യന്‍ വ്യോമസേനാ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി ഭീകരാക്രമണം നടത്തിയത്. ആറ് പേരേയും സൈന്യം വധിച്ചു.

ഇതാണവര്‍

ഇതാണവര്‍

പത്താന്‍കോടില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്ത് വിട്ടിരിയ്ക്കുന്നത്.

മൂന്ന് പേര്‍

മൂന്ന് പേര്‍

കൊല്ലപ്പെട്ട ആറ് ഭീകരരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആയുധങ്ങള്‍

ആയുധങ്ങള്‍

കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടികൂടിയ ആയുധങ്ങളുടെ വിവരങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. ഇതാണ് അതിന്റെ ചിത്രം.

സൈനിക യൂണിഫോം

സൈനിക യൂണിഫോം

ഇന്ത്യന്‍ സൈനികരുടെ വേഷത്തിലായിരുന്നു തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തില്‍ നുഴഞ്ഞ് കയറിയത്. മൃതദേഹങ്ങളുടെ ചിത്രത്തില്‍ ഇത് വ്യക്തമാണ്.

എല്ലാം അറിയുന്നവരെ പോലെ

എല്ലാം അറിയുന്നവരെ പോലെ

പത്താന്‍കോട് വ്യോമ കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ വ്യോമകേന്ദ്രത്തെ കുറിച്ച് കൃത്യമായ ധാരണ ഉള്ളതുപോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

സഹായം ഉള്ളില്‍ നിന്നോ?

സഹായം ഉള്ളില്‍ നിന്നോ?

വ്യോമ സേനാ കേന്ദ്രത്തിനുള്ളില്‍ നിന്ന് തന്നെ തീവ്രവാദികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ സംശയം. അല്ലാത്ത പക്ഷം ഇത്രയും പരിചിതമായ രീതിയില്‍ അവര്‍ക്ക് ആക്രമണം നടത്താനാകില്ലെന്നാണ് വിലയിരുത്തല്‍.

എന്‍ഐഎ അന്വേഷണം

എന്‍ഐഎ അന്വേഷണം

എന്‍ഐഎ സംഘമാണ് പത്താന്‍കോട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+