സുപ്രധാന തീരുമാനം; ശാരീരിക വൈകല്യം ഇനി ഡോക്ടറാവുന്നതിന് തടസമല്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ശാരീരിക വൈകല്യം ഒരാള്‍ക്ക് ഡോക്ടറാവുന്നതിന് തടസമല്ലാതാവുന്നു. ഭിന്നശേഷി വിദ്യാര്‍ത്ഥികളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള രണ്ട് ദശാബ്ദം നീണ്ട പോരാട്ടങ്ങള്‍ക്കാണ് ഇതോടെ തിരശീല വീഴുന്നത്. അന്ധത, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ചലനശേഷിയില്ലായ്മ, പൊക്കക്കുറവ്, ബുദ്ധിശേഷിക്കുറവ് തുടങ്ങി ഗുരുതര പ്രശ്ങ്ങളുള്ളവരടക്കം 21 ഓളം ഭിന്നശേഷി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്ക് അവസരം ലഭിക്കും.

സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ഭിന്നശേഷിക്കാര്‍ക്ക് അവസരം നല്‍കാത്ത മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ ആഗസ്റ്റില്‍ സുപ്രീംകോടതി വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ മാറ്റം. ഒക്ടോബര്‍ 31ന് ചേര്‍ന്ന എംസിഐ ജനറല്‍ ബോഡി മീറ്റിങില്‍ എടുത്ത തീരുമാനം പൂര്‍ണമായും ഇന്ത്യയുടെ ഡിസബിലിറ്റി നിയമത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് എംസിഐ സെക്രട്ടറി റീന നയ്യാര്‍ പറഞ്ഞു.

doctor

സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം ആരോഗ്യ രംഗത്ത് വിവിധ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അനുയോജ്യമായ മേഖലകള്‍ വ്യക്തമാക്കുന്നതിനായുള്ള നിയമ രൂപീകരണത്തിനുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു. 70 ശതമാനം വൈകല്യമില്ലാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇതുവരെയ്ക്കും മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി എംസിഐ അനുവദിച്ചിരുന്നത്. നിലവിലുള്ള ഡിസബിലിറ്റി നിയമങ്ങള്‍ പാടെ വിരുദ്ധമായ ഈ നിബന്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Physical disability won’t prevent deserving candidate from becoming doctor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്