കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണെങ്കിലും കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലാത്ത അവസ്ഥയിലാണ് ബിജെപി. ഏറ്റവും വലിയ തലവേദന മുഖ്യമന്ത്രിയാവാന്‍ ഒരുങ്ങുന്ന ബിഎസ് യെഡിയൂരപ്പയ്ക്കാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലെത്താനാവുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. സ്പീക്കറുടെയും ഗവര്‍ണറുടെയും തീരുമാനങ്ങളും കേന്ദ്ര നേതൃത്വം എന്ത് പറയുന്നു എന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ യെഡ്ഡിയൂരപ്പ വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും സര്‍ക്കാരുണ്ടാക്കാനാണ് ആഗ്രഹം. പക്ഷേ ഇവരെ ഒപ്പം നിര്‍ത്തുക ബിജെപിക്ക് വെല്ലുവിളിയാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നേരിട്ട അതേ പ്രതിസന്ധിയാണ് ബിജെപിയെയും കാത്തിരിക്കുന്നത്. അഞ്ച് വര്‍ഷം ഇതുവരെ തികച്ചിട്ടില്ലെന്ന യെഡ്ഡിയൂരപ്പയുടെ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

ഇപ്പോഴത്തെ നില ഇങ്ങനെ

ഇപ്പോഴത്തെ നില ഇങ്ങനെ

കര്‍ണാടകത്തില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ല. 16 വിമത എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കട്ടെ എന്നിട്ട് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ഗവര്‍ണറുടെ നിര്‍ദേശങ്ങളും നിര്‍ണായകമാകും. എന്നാല്‍ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ സസ്‌പെന്‍സ് ഇടുന്നത് ചില പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണ്. യെഡ്ഡിയൂരപ്പ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ന്യൂനപക്ഷത്തില്‍ ഭയം

ന്യൂനപക്ഷത്തില്‍ ഭയം

വിമതരെ ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കിയാല്‍ അത് നിലനില്‍ക്കില്ലെന്ന ഭയം ബിജെപിക്കുണ്ട്. വിമതരെയും രണ്ട് സ്വതന്ത്രരെയും ഒഴിച്ച് നിര്‍ത്തിയാലും ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിക്കില്ല. എന്നാല്‍ വിമതര്‍ എങ്ങോട്ട് വേണമെങ്കില്‍ പോകുന്നവരാണ്. കോണ്‍ഗ്രസ് ഇതേ രീതി തുടര്‍ന്നാല്‍ അത് ബിജെപിക്ക് വെല്ലുവിളിയാവും. അതേസമയം നിലവില്‍ സംസ്ഥാന നേതൃത്വം ഒരു തിരഞ്ഞെടുപ്പിനെ നേരിടാനാണ് താല്‍പര്യപ്പെടുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് യെഡ്ഡിയൂരപ്പയുടെ അവകാശവാദം.

കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്

കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്

തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിടെ നടന്നതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഇപ്പോള്‍ വരുന്നത് അധിക ചെലവുണ്ടാക്കും. അതേസമയം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടന്നേക്കും. പക്ഷേ യെഡ്ഡിയൂരപ്പയ്ക്ക് പാര്‍ട്ടിയിലെ 56 സീനിയര്‍ നേതാക്കളെ ഒപ്പം നിര്‍ത്താനാവുമോ എന്നാണ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക. ഇവര്‍ മറുകണ്ടം ചാടിയാല്‍ അതോടെ സംസ്ഥാനത്തെ ഭാവി തന്നെ ബിജെപിക്ക് ഇല്ലാതാവും.

യെഡ്ഡിയൂരപ്പയ്ക്ക് ഭീഷണി

യെഡ്ഡിയൂരപ്പയ്ക്ക് ഭീഷണി

മുഖ്യമന്ത്രി പദത്തിലെത്തിയാല്‍ യെഡ്ഡിയൂരപ്പ സീനിയര്‍ നേതാക്കളെയും 15 വിമതരെയും അനുനയിപ്പിക്കേണ്ടി വരും. 34 അംഗ മന്ത്രിസഭയാണ് കര്‍ണാടകത്തിലുള്ളത്. ഇപ്പോഴുള്ള കണക്കനുസരിച്ച് ഇത് ഇരട്ടിയിലധികമാണ്. ബിജെപി നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ യെഡ്ഡിയൂരപ്പ മുഖ്യമന്ത്രിയാവും, പക്ഷേ ഒരാഴ്ച്ചയ്ക്കുള്ളില്‍ മന്ത്രിസഭാ രൂപീകരണം വേണ്ടി വരും. 56 പേരില്‍ 20 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കും. ബാക്കിയുള്ള യെഡ്ഡിയൂരപ്പ അനുകൂലികളെ അനുനയിപ്പിക്കേണ്ടി വരും. വിമതരില്‍ എട്ട് പേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും.

ഇനിയാണ് പ്രശ്‌നം

ഇനിയാണ് പ്രശ്‌നം

യെഡ്ഡിയൂരപ്പ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരുടെ എണ്ണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. എംഎല്‍എ മുരുഗേഷ് നിരാനിയാണ് ഈ റിപ്പോര്‍ട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. മൂന്നിലധികം തവണ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരാണ് മുതിര്‍ന്ന നേതാക്കള്‍. അതേസമയം മന്ത്രിസ്ഥാനം ആര്‍ക്കും ഉറപ്പ് നല്‍കേണ്ടെന്നാണ് യെഡ്ഡിയൂരപ്പയുടെ തീരുമാനം. വേണ്ടവരുടെ പട്ടിക അമിത് ഷായ്ക്ക് നല്‍കുകയും, അദ്ദേഹം തീരുമാനിക്കുകയും ചെയ്യട്ടെയെന്നാണ് യെഡ്ഡിയൂരപ്പയുടെ നിലപാട്.

ഇവരെ അനുനയിപ്പിക്കണം

ഇവരെ അനുനയിപ്പിക്കണം

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ സന്തോഷിപ്പിച്ചില്ലെങ്കില്‍, സര്‍ക്കാര്‍ ആ നിമിഷം വീഴും. ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക്, കെഎസ് ഈശ്വരപ്പ, എന്നിവരാണ് മന്ത്രിപദം ഉറപ്പിച്ചവര്‍. ശ്രീരാമുലു മന്ത്രിസഭയില്‍ രണ്ടാമനവാവും. കോണ്‍ഗ്രസ് വിമതന്‍ രമേശ് ജാര്‍ക്കിഹോളി ഉപമുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത് നല്‍കാന്‍ ബിജെപിക്ക് താല്‍പര്യമില്ല. എന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം ഉറപ്പിക്കുന്നു. ഇവര്‍ നിയമസഭാ ിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

മധ്യപ്രദേശില്‍ അടിതെറ്റി വീണ് അമിത് ഷാ....10 പേര്‍ കോണ്‍ഗ്രസിലേത്തിയേക്കും, കാരണം ഇതാണ്!!മധ്യപ്രദേശില്‍ അടിതെറ്റി വീണ് അമിത് ഷാ....10 പേര്‍ കോണ്‍ഗ്രസിലേത്തിയേക്കും, കാരണം ഇതാണ്!!

English summary
picking ministers a tighrope walk for bjp leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X